അമേരിക്കയിൽ ഭക്ഷ്യ പദാർത്ഥങ്ങൾ ഉൾപ്പെടെ ഏറ്റവും സുലഭമായി ലഭിക്കുന്നത് ചൈനീസ് ഉല്പന്നമാണ്. കൊറോണ വൈറസ് ഭയം ചൈനീസ് ഉത്പന്നങ്ങൾ ഒഴിവാക്കുന്നതിന് പലരെയും പ്രേരിപ്പിക്കുന്നതിൽ എത്രമാത്രം ശരിയുണ്ട്? പല രാജ്യങ്ങളിലും ചൈനീസ് ഉല്പന്നങ്ങൾ പുറത്തിറക്കുന്നതിനു പോലും കഴിയാതെ തുറമുഖങ്ങളിലും, വിമാനത്താവളങ്ങളിലും കെട്ടിക്കിടക്കുന്നുവെന്നത് വാണിജ്യ വ്യവസായ മേഖലയെ കാര്യമായി ബാധിച്ചിരിക്കുന്നു. ഈ യാഥാർഥ്യങ്ങൾ ഒരു ചോദ്യചിഹ്നമായി നില്ക്കുമ്പോഴാണ് ചൈനയിൽ നിന്നോ വൈറസ് ബാധയുള്ള മറ്റ് രാജ്യങ്ങളിൽ നിന്നോ വരുന്ന സാധങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് കൊറോണ വൈറസ് രോഗം വരില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരിക്കുന്നത്.
ഇതിനു സമാനമായി മദ്യപിക്കുന്നത് കോവിഡ്-19 വൈറസ് ബാധിക്കാതിരിക്കാൻ നല്ലതാണെന്നുള്ള പ്രചരണം ഇപ്പോൾ വാട്സ്ആപിലും മറ്റ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും വളരെ ശക്തമാണ്. എന്നാൽ ഈ പ്രചരണത്തിലും വാസ്തവമില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ആൽക്കഹോൾ, ക്ലോറിൻ എന്നിവ ദേഹത്ത് സ്പ്രേ ചെയ്യുന്നത് കൊണ്ട് ശരീരത്തിനുള്ളിൽ കയറിപ്പറ്റിയിട്ടുള്ള വൈറസിനെ നശിപ്പിക്കാൻ സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ വസ്ത്രത്തെയും കണ്ണ്, വായ തുടങ്ങിയ അവയവങ്ങളെയും ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും സംഘടന പറയുന്നു.
അതുപോലെ തന്നെ ചൂടുവെള്ളത്തിൽ കുളിക്കുന്നതും രോഗത്തെ പ്രതിരോധിക്കാനുതകില്ല. ഏതെങ്കിലും പ്രതലത്തെ അണുവിമുക്തമാക്കുന്നതിന് ആൽക്കഹോളും ക്ലോറിനും ഉപയോഗപ്രദമാണ്. പക്ഷെ അവ വിദഗ്ദരുടെ നിർദേശപ്രകാരമായിരിക്കണം ഉപയോഗിക്കേണ്ടത്. ആൽക്കഹോൾ അടങ്ങിയിട്ടുള്ള അണുനാശിനികൾ കൈകളിൽ പുരട്ടുക, സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക എന്നിവയാണ് വൈറസിനെ പ്രതിരോധിക്കുന്നതിന് പ്രധാനമായും ചെയ്യേണ്ടതെന്നും സംഘടന നിർദേശിക്കുന്നു.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.