Web Desk

August 22, 2020, 2:35 pm

അധികമായാൽ സാനിറ്റൈസറും വിഷം തന്നെ; ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Janayugom Online

കോവിഡ് വ്യാപകമായതോടെ സാനിറ്റൈസറിനെ ഇന്നൊരു അവശ്യവസ്തുവാക്കി മാറ്റി. നിലവിലെ കോവിഡ് 19 മഹാമാരിക്കാലത്ത് മാസ്‌കുകള്‍ക്കും സാമൂഹിക അകലത്തിനും പുറമേ സ്വയം പരിരക്ഷിക്കാനുള്ളൊരു വസ്തുവായി സാനിറ്റൈസറും മാറി. ഇവയുടെ അമിതമായ ഉപയോഗം ഹാന്‍ഡ് ഡെര്‍മറ്റൈറ്റിസ് പോലുള്ള കഠിനമായ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായും അവകാശവാദങ്ങളുണ്ട്. കൈകള്‍ അമിതമായി വരളുക, പൊള്ളല്‍, ചര്‍മ്മത്തില്‍ ചുവപ്പ് പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങളും പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സാനിറ്റൈസര്‍ ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക

1. പരിമിതമായ അളവില്‍ ഉപയോഗിക്കുകയാണെങ്കില്‍ അണുക്കളെയും ബാക്ടീരിയകളെയും കൈകാര്യം ചെയ്യുന്നതില്‍ ഇത് ശരിക്കും ഫലപ്രദമാണ്. ഇല്ലെങ്കില്‍, ഇത് ചര്‍മ്മത്തില്‍ എളുപ്പത്തില്‍ പല പ്രശ്‌നങ്ങളും സൃഷ്ടിക്കും. കൂടാതെ സാനിറ്റൈസറുകളുടെ അമിത ഉപയോഗം ആന്റിബയോട്ടിക്‌റെസിസ്റ്റന്റ് എന്ന പുതിയ തരം ബാക്ടീരിയയുടെ ഉത്പാദനത്തിലേക്കും നയിക്കും.

2. ഹാന്‍ഡ് സാനിറ്റൈസറുകളില്‍ അടങ്ങിയിരിക്കുന്ന രാസ ഘടകങ്ങള്‍ അതിനനുസരിച്ച് ഉപയോഗപ്രദമോ ദോഷകരമോ ആയി മാറുന്നു. ചര്‍മ്മത്തിലെ പ്രകോപനങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ അമിതമായി ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കിക്കൊണ്ട് മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുക.

3. ചര്‍മ്മത്തിലെ ഈ പ്രകോപനങ്ങള്‍ നീക്കാന്‍ വീട്ടുവൈദ്യങ്ങള്‍ എന്ന നിലയില്‍ നല്ല മോയ്‌സ്ചുറൈസറുകളും മറ്റ് ചര്‍മ്മ ക്രീമുകളും ഉപയോഗിക്കുക.

5. കൊറോണ വൈറസില്‍ നിന്ന് സ്വയം രക്ഷനേടാന്‍ കൈ ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി അണുവിമുക്തമാക്കുക.

6. കൈകള്‍ ആദ്യം വെള്ളം ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം വേണം സാനിറ്റൈസര്‍ ഉപയോഗിക്കാന്‍.

7. സാനിറ്റൈസര്‍ ശരീരത്തിനുള്ളില്‍ എത്തിയാല്‍ പലപ്പോഴും വിഷബാധയ്ക്കും കാരണമാകുമെന്നു. കുട്ടികളിലാണ് ഇത്തരം അപകടത്തിന് കൂടുതല്‍ സാധ്യതയെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പറയുന്നു. കുട്ടികള്‍ അബദ്ധത്തില്‍ സാനിറ്റൈസര്‍ ചുണ്ടിലോ വായിലോ എത്തിക്കുന്നതോടെ ശരീരത്തിനകത്തെത്തി ഇത് പ്രശ്‌നം സൃഷ്ടിക്കുന്നു.

Eng­lish sum­ma­ry; use of hand sani­tis­er problems

You may also like this video;