Web Desk

ചെന്നൈ

June 21, 2020, 8:27 am

മലയാളത്തിലെ പഴയകാല നടി ഉഷാറാണി അന്തരിച്ചു

Janayugom Online

മലയാള സിനിമയിലെ പഴയകാല നടി ഉഷാറാണി അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച്‌ വിടചൊല്ലിയ താരത്തിന്‌ 62 വയസ്‌ ആയിരുന്നു. മലയാളം കൂടാതെ തമിഴ്‌, തെലുങ്ക്‌, കന്നട, ഹിന്ദി ഉൾപ്പടെ ഇരുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്‌. അന്തരിച്ച പ്രശസ്ത സംവിധായകൻ എൻ ശങ്കരൻ നായരുടെ ഭാര്യ ആണ്‌.

ഏകലവ്യൻ, അഹം, ഭാര്യ, അങ്കത്തട്ട്‌, മഴയെത്തും മുൻപേ, പത്രം, തൊട്ടാവാടി, പഞ്ചമി, അമ്മ അമ്മായിയമ്മ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ എടുത്തു പറയാവുന്നതാണ്‌. ദീർഘകാലമായി മലയാള സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. സംസ്കാരം പിന്നീട്‌ ചെന്നൈയിൽ നടക്കും.

YOU MAY ALSO LIKE THIS VIDEO