Web Desk

ന്യൂഡല്‍ഹി

January 17, 2021, 6:40 pm

ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

Janayugom Online

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു അന്ത്യം. പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ച പ്രതിഭയാണ് അദ്ദേഹം.ഹിന്ദി ചലച്ചിത്രലോകത്ത് ഗായകനായും സംഗീതസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.

രാംപൂര്‍–സഹസ്വാന്‍ ഖരാനയിലെ അതികായരില്‍ പ്രമുഖനാണ് ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍.യുപിയിലെ ബദായൂനില്‍ സംഗീത കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഇന്ത്യയിലും വിദേശങ്ങളിലുമായി അനവധി ശാസ്ത്രീയസംഗീതക്കച്ചേരികളാണ് അദ്ദേഹം  നടത്തിയിട്ടുള്ളത്. എന്നാല്‍ ഈ സംഗീതജീവിതത്തിന് സമാന്തരമായിത്തന്നെ ഉസ്താദ് ഗുലാം മുസ്തഫഖാന്‍ സിനിമാസംഗീതമേഖലയിലും പ്രശസ്തനായി സംഗീത ലോകത്തെ നിരവധി പേര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ENGLISH SUMMARY: Ustad Ghu­lam Mustafa Khan pass­es away

YOU MAY ALSO LIKE THIS VIDEO