കാസര്‍കോട്‌ ലോഡ്‌ജില്‍ ക്വാറന്റൈനിലായിരുന്ന യു.പി സ്വദേശി മരിച്ച നിലയില്‍

Web Desk

കാസര്‍കോട്‌

Posted on July 01, 2020, 6:59 pm

ലോഡ്‌ജില്‍ ക്വാറന്റൈനിലായിരുന്ന യു.പി സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. രാംബിലാലിന്റെ മകന്‍ ബന്‍സിലാലിനെ(24)യാണ്‌ ചൊവ്വാഴ്‌ച രാത്രി കാസര്‍കോട്‌ നഗരത്തിലെ ലോഡ്‌ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

ചൊവ്വാഴ്‌ച രാവിലെയാണ്‌ ബിന്‍സിലാല്‍ മറ്റു മൂന്നു പേര്‍ക്കൊപ്പം കാസര്‍കോട്ടെത്തിയത്‌. തുടര്‍ന്ന്‌ കാസര്‍കോട്ടെ ലോഡ്‌ജില്‍ മുറിയെടുക്കുകയായിരുന്നു. പൊലീസ്‌ ഇന്‍ക്വസ്റ്റിന്‌ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട്‌ ജനറല്‍ ആസ്‌പത്രിമോര്‍ച്ചറിയിലേക്ക്‌ മാറ്റി. കോവിഡ്‌ സംശയത്തിന്റെ അടിസ്ഥാനത്തില്‍ സ്രവം പരിശോധനക്ക്‌ അയച്ചു.

Eng­lish sum­ma­ry: Quar­an­tined per­son found dead in Kasar­god

You may also like this video: