ഉത്തര്‍പ്രദേശില്‍ നിയമമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

Web Desk

ലഖ്നൗ

Posted on August 05, 2020, 7:15 pm

ഉത്തര്‍പ്രദേശില്‍ നിയമമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബ്രിജേഷ് പഥക്കിനാണ് വെെറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് ഇക്കാര്യം സമൂഹ്യമാധ്യമത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

കോവിഡിന്റെ പ്രഥമിക ലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയനായത്. കോവിഡ് പരിശോധനയില്‍ പോസിറ്റീവായെന്ന്  മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. യുപിയില്‍ കോവിഡ് ബാധിച്ച് ഞായറാഴ്ച മന്ത്രി കമലാ റാണി വരുണ്‍ മരിച്ചിരുന്നു.

സംസ്ഥാനത്ത് ഇതുവരെ 1,00,310 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1187 പേര്‍ മരിച്ചു. 41,222 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

Eng­lish sum­ma­ry: utharpradesh min­is­ter test­ed covid pos­i­tive

You may also like this video;