February 4, 2023 Saturday

Related news

October 21, 2021
October 14, 2021
October 13, 2021
October 13, 2021
October 11, 2021
October 11, 2021
October 4, 2021
December 2, 2020
December 1, 2020
November 6, 2020

ബുദ്ധിസ്ഥിരതയില്ലാത്ത ഭാര്യയുമായി ജീവിക്കാനാകില്ല, അത്‌ ചെയ്‌തു’; ഉത്രവധത്തില്‍ പ്രതി സൂരജിനെതിരേ നിര്‍ണായക വെളിപ്പെടുത്തൽ

Janayugom Webdesk
തിരുവനന്തപുരം
December 2, 2020 9:23 am

ഉത്ര വധക്കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പാമ്പു പിടിത്തക്കാരന്‍ സുരേഷ്‌കുമാര്‍. ബുദ്ധിസ്ഥിരതയില്ലാത്ത ഭാര്യയുമായി ജീവിക്കാന്‍ വയ്യെന്നും അതുകൊണ്ട്‌ ‘അത്‌ ചെയ്‌തെന്നും’ സൂരജ്‌ പറഞ്ഞതായി സുരേഷ് വിചാരണവേളയില്‍ കോടതിയില്‍ മൊഴിനല്‍കി. കേസില്‍ ആദ്യം പ്രതിയാവുകയും പിന്നീട് കോടതി മാപ്പു സാക്ഷിയായി പ്രഖ്യാപിക്കുകയും ചെയ്തയാളാണ് സുരേഷ്. ഇന്നലെ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജി എം മനോജ്‌ മുൻപാകെയാണ് നിര്‍ണായക വെളിപ്പെടുത്തല്‍‌.

‌മിണ്ടാപ്രാണിയെ ഉപയോഗിച്ച്‌ എന്തിനീ മഹാപാപമെന്നു‌ ചോദിച്ചപ്പോള്‍ സംഭവം ആരോടും പറയരുതെന്നും ഇതൊരു സര്‍പ്പദോഷമായി തീരുമെന്നും ഇല്ലെങ്കില്‍ ചേട്ടനും കൊലക്കേസില്‍ പ്രതിയാകുമെന്നും പറഞ്ഞു. വിവരം പൊലീസില്‍ അറിയിക്കണമെന്ന്‌ മകള്‍ പറഞ്ഞെങ്കിലും അപ്പോഴത്തെ മാനസികാവസ്ഥയില്‍ കഴിഞ്ഞില്ല. സഹതടവുകാര്‍ പറഞ്ഞതിനാലാണ്‌ ഇപ്പോള്‍ സത്യം ബോധിപ്പിക്കുന്നത്‌‌. ഉത്രയുടെ മരണശേഷം സൂരജ്‌ തന്നെ വിളിച്ചതായി സുരേഷ്‌ മൊഴിനല്‍കി.

ഉത്രയെ കൊല്ലുകയെന്ന സൂരജിന്‍റെ ലക്ഷ്യം അറിയാതെയാണ് താന്‍ പാമ്ബിനെ വിറ്റതെന്ന മൊഴിയാണ് കോടതിയില്‍ സുരേഷ് നല്‍കിയത്. ഉത്രയ്ക്ക് പാമ്ബു കടിയേറ്റ് മരിച്ചെന്ന് അറിഞ്ഞപ്പോള്‍ മാത്രമാണ് സൂരജിനെ സംശയിച്ചതെന്നും സുരേഷ് പറയുന്നു. സാമ്ബത്തിക ബുദ്ധിമുട്ടുകൊണ്ടാണ്‌ പാമ്ബിനെ‌ വില്‍പന നടത്തിയതെന്നും സുരേഷ്‌ കോടതിയില്‍ പറഞ്ഞു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.