ഉത്രയെ കൊല്ലാനുപയോഗിച്ച പാമ്പിന്റെ ദൃശ്യങ്ങൾ പുറത്ത്; വിഷം ലഹരിക്കായി ഉപയോഗിച്ചിരുന്നുവെന്ന് സംശയം

Web Desk

കൊല്ലം

Posted on June 23, 2020, 7:08 pm

ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്  സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ വനം വകുപ്പ് തെളിവെടുപ്പിന്റെ ഭാഗമായി ഇരുവരെയും  കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇരുവരെയും വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. അതേസമയം ഉത്രയെ കടിച്ചുവെന്ന് സംശയിക്കുന്ന പാമ്പിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഏപ്രില്‍ 23ന്  സുരേഷ് പാമ്പിനെ ആലംകോട് നിന്ന് പിടിച്ച ശേഷം നാട്ടുകാരെ പ്രദര്‍ശിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചോദ്യം ചെയ്യലിന്റെ ഭാഗമായി സൂരജിനെയും  സുരേഷിനെയും വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങിയത്. രണ്ട് പേരെയും ഒരുമിച്ച് ഇരുത്തിയും അല്ലാതെയും ചോദ്യം ചെയ്തു. ഇരുവരും കുറ്റം സമ്മതിച്ചതായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സുരേഷിനെ പാമ്പിനെ പിടിച്ച ആലങ്കോട് എത്തിച്ചും തെളിവെടുപ്പ് നടത്തി. പാമ്പിനൊപ്പം കിട്ടിയ മുട്ടകള്‍ വിരിയിച്ച് നദിയില്‍ ഒഴിക്കിയെന്നും  പാമ്പിൻറെ വിഷം ലഹരിക്കായി ഉപയോഗിച്ചിരുന്നുവെന്നും വനംവകുപ്പിന് സംശയം ഉണ്ട്.

കൂടുതൽ തെളിവ് ലഭിക്കുന്നതിനായി ഇരുവരെയും  മൂന്ന് ദിവസം കൂടി കസ്റ്റടിയിൽ വാങ്ങും.

Eng­lish sum­ma­ry: Uthra mur­der case fol­lowup sto­ry

You may also like this video: