ഉത്ര വധം; ക്രൈം ബ്രാഞ്ച് ഡമ്മി പരീക്ഷണം നടത്തി

Web Desk

കൊല്ലം

Posted on August 02, 2020, 10:28 am

ഉത്ര കൊലപാതകക്കേസില്‍ ക്രൈംബാഞ്ച് സംഘം ഡമ്മി പരീക്ഷണം നടത്തി. കൊലപാതക രംഗങ്ങള്‍ അന്വേഷണ സംഘം പുനരാവിഷ്കരിച്ചു. ഡമ്മി പരീക്ഷണത്തിന്റെ വീഡിയോ കോടതിയില്‍ ചൊവ്വാഴ്ച സമര്‍പ്പിക്കും.

ഉത്രയെ മൂര്‍ഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിയിക്കുന്നതിനാണ് ഡമ്മി പരീക്ഷണം നടത്തിയത്. കൊല്ലം അരിപ്പായിലെ വനം വകുപ്പിന്റെ സംസ്ഥാന ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടില്‍ വെച്ചായിരുന്നു പരീക്ഷണം. ഉത്രയെ കൊലപ്പെടുത്തിയ രീതി അന്വേഷണ സംഘം ഡമ്മിയുപയോഗിച്ച് പുനരാവിഷ്കരിച്ചു. സൂരജിന്റെ മൊഴിയുടേയും അന്വേഷണസംഘത്തിന് ലഭിച്ച തെളിവുകളുടേയും അടിസ്ഥാനത്തിലായിരുന്നു ഡമ്മി പരീക്ഷണം.

അതേസമയം, ഉത്രയുടെ കൊലപാതകത്തിന്റെ കരട് കുറ്റപത്രം അന്വേഷണ സംഘം പൂര്‍ത്തിയാക്കി. അന്തിമ കുറ്റപത്രം ഈ മാസം പത്തിനുളളില്‍ കോടതിയില്‍ സമര്‍പ്പിക്കും.

ENGLISH SUMMARY: uthra case; mur­der recre­at­ed through dum­my

YOU MAY ALSO LIKE THIS VIDEO