Web Desk

കൊല്ലം

June 30, 2020, 11:29 am

ഉത്ര കൊ ല ക്കേ സില്‍ നിര്‍ണായക വഴിത്തിരിവ്: കരളിലും തലച്ചോറിലും ഉറക്കഗുളികയുടെ സാന്നിധ്യം

Janayugom Online

ഉത്ര കൊ ല ക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഉത്രയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്തിയതായി വിവരം. തിരുവനന്തപുരത്തെ രാസ പരിശോധനാ ലാബില്‍ നിന്നാണ് പൊലീസിന് ഇത് സംബന്ധിച്ച നിര്‍ണായക വിവരം ലഭിച്ചത്.

പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുന്‍പ് ഉറക്ക ഗുളിക ഉത്രയ്ക്ക് നല്‍കിയതായി ഭര്‍ത്താവും ഒന്നാം പ്രതിയുമായ സൂരജ് മെഴി നല്‍കിയിരുന്നു.

പഴച്ചാറില്‍ 650 മില്ലിഗ്രമിന്റെ പത്തോളം പാരസെറ്റാമോള്‍ ഗുളികകളും അലര്‍ജിയുടെ ഗുളികകളും പൊടിച്ച് കലക്കി നല്‍കിയതായി സൂരജ് പൊലീസിന് സൂരജ് മൊഴി നല്‍കിയിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് രാസ പരിശോധനാഫലം. കരളിലും തലച്ചോറിലും പാമ്പിന്‍ വിഷത്തോടൊപ്പം ഉറക്കഗുളികയുടെ സാന്നിധ്യവും കണ്ടു. മെയ് ആറിനാണ് ഉത്ര പാമ്പ് കടിയേറ്റ് മരിച്ചത്.

Eng­lish sum­ma­ry: Uthra mur­der followup

You may also like this video: