ഉത്രയുടെ സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍ സൂരജും സുരേന്ദ്രനും നടത്തിയ നാടകം പൊലീസ് പൊളിച്ചത് ഇങ്ങനെ

Web Desk

കൊല്ലം

Posted on June 03, 2020, 1:34 pm

കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സൂരജ്. ഉത്രയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ എന്ത് ചെയ്തു എന്ന് ഉള്ള ചോദ്യത്തിന് സൂരജ് പൊലീസിന് കുഴപ്പിക്കുന്ന മറുപടിയാണ് നല്‍കിയിരുന്നത്. സ്വര്‍ണ്ണാഭരണം ഉത്രയുടെ വീട്ടുകാര്‍ കൈക്കല്‍ ആക്കിയെന്ന് ആദ്യം പറഞ്ഞ സൂരജ് പീന്നീട് അത് വിറ്റു എന്ന് പറഞ്ഞു പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് സ്വര്‍ണ്ണം ബന്ധുക്കള്‍ക്ക് കൈമാറിയെന്ന് അറിയിച്ചു. തുടര്‍ന്നാണ് സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ പൊലീസ് കസ്റ്റടിയില്‍ എടുക്കാന്‍ തീരമാനിച്ചത്. ആദ്യം പൊലീസിനു പിടികൊടുക്കാതെ ഇരിക്കാന്‍ സൂരജിന്റെ കുടുംബം ശ്രമം നടത്തിയിരുന്നു.

എന്നാല്‍ തുടര്‍ച്ചയായി സൂരജിന്റെ മൊഴി മാറ്റമാണ് കുടുംബത്തിന്റെ പങ്ക് അന്വേഷിക്കാന്‍ വഴിത്തിരിവായത്. ക്രൈംബ്രാഞ്ച് സംഘം സൂരജിനെയും സുരേന്ദ്രനും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്തു. സ്വർണം തന്റെ പക്കലുണ്ടെന്നും വീട്ടു പറമ്പിൽ കവറുകളിലാക്കി കുഴിച്ചിട്ടതായും സുരേന്ദ്രൻ മൊഴി നല്‍കുകയായിരുന്നു. തുടര്‍ന്ന് സുരേന്ദ്രനെ അടൂരിലെ വീട്ടില്‍ എത്തിച്ച് സ്വര്‍ണ്ണം കണ്ടെത്താന്‍ രണ്ട് മണിക്കൂറോളം തിരച്ചില്‍ നടത്തുകയും. പുല്ലുകള്‍ വളര്‍ന്ന് കാടായിരുന്ന പറമ്പില്‍ നിന്നാണ് 37.5 പവന്‍ സ്വര്‍ണ്ണം കണ്ടെടുത്തത്. സൂരജിന്റെ കുടുംബത്തിന് ഉത്രയുടെ കൊ

ലപാതകത്തില്‍ പങ്കുണ്ടെന്ന് ഇതിലുടെ മനസിലാക്കാന്‍ സാധിക്കുന്നത്.

Eng­lish sum­ma­ry; uthra mur-der

you may also like this video;