November 30, 2022 Wednesday

Related news

November 24, 2022
March 16, 2022
October 14, 2021
October 4, 2021
September 7, 2021
August 23, 2021
March 7, 2021
August 31, 2020
August 19, 2020
August 14, 2020

ആശുപത്രിയിലും സൂരജിന്റെ ക്രൂരത: നിർണായക മൊഴി പുറത്ത്

Janayugom Webdesk
കൊല്ലം
June 13, 2020 9:56 am

ഉത്രയെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷവും സൂരജ് തന്റെ ക്രൂരത തുടർന്നു. ചികിത്സ വൈകിപ്പിക്കാനായി ഉത്രയെ കടിച്ച പാമ്പിന്റെ ഇനം ഏതാണെന്ന് സൂരജ് വെളിപ്പെടുത്തിയില്ലന്ന് ഡോക്ടറുടെ മൊഴി. അടൂരിലെ സ്വകാര്യ ആശുപത്രിലെ ഡോക്ടറാണ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. പാമ്പിന്റെ ഇനം വ്യക്തമാക്കാതിനാൽ ഉടൻ തന്നെ തിരുവല്ലയിലെ ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ നിർദ്ദേശിച്ചെങ്കിലും ഒന്നര മണിക്കൂറിന് ശേഷമാണ് ആംബുലൻസ് വരുത്തി ഉത്രയെ തിരുവല്ലയിലേക്ക് കൊണ്ടുപോയത്.

10000 രൂപയ്ക്ക് ചാവർകോട് സ്വദേശിയായ സുരേഷിൽ നിന്ന് വാങ്ങിയ അണലിയെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിക്കുകയായിരുന്നു. മരണം ഉറപ്പാക്കുന്നതിന് വേണ്ടി ആശുപത്രിയിൽ എത്തിക്കുന്നതും വൈകിപ്പിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ഇന്നലെ തിരുവല്ലയിൽ എത്തി ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി. 3 സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസ് അന്വേഷണം. അടൂരിലെ ബാങ്ക് ജീവനക്കാരുടെയും മൊഴിയെടുത്തു. സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഉത്രയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.പരിസരവാസികളുടെ മൊഴിയും വിലയിരുത്തി.

Eng­lish sum­ma­ry: Uthra mur­der case

You maya also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.