Web Desk

കൊട്ടാരക്കര

June 02, 2020, 5:29 pm

ഉത്ര കൊലപാതകം; കുരുക്കു മുറുക്കി സൂരജിനെതിരെ നിർണ്ണയക മൊഴി നൽകി അടുത്ത ബന്ധു

Janayugom Online

അഞ്ചലിൽ ഭർത്താവ് പാമ്പു കടിപ്പിച്ചു കൊലപ്പെടുത്തിയ ഉത്രയുടെ കേസിൽ നിർണ്ണായക മൊഴി പോലീസിന് ലഭിച്ചു. സൂരജിന് പാമ്പുകളുമായുള്ള ബന്ധം സൂചിപ്പിക്കുന്ന അടുത്ത ബന്ധുവിന്റെ മൊഴിയാണ് കേസിൽ നിർണായകമാകുന്നത്. ഉത്രയുടെ വീട്ടുകാരോടും അടുപ്പക്കാരോടും സൂരജിന്റെ അടുത്ത ബന്ധുവായ സ്ത്രീ ഇക്കാര്യം വെളിപ്പെടുത്തിയതായാണ് മൊഴി. പാമ്പു കടിയേറ്റാണ് ഉത്ര മരിച്ചതെന്ന് അറിഞ്ഞപ്പോഴയാണ് വിവരം വെളിപ്പെടുത്തിയത്.

പാമ്പുമായി സൂരജ് അടൂരിലെ വീട്ടിൽ എത്തിയത് കണ്ടിരുന്നു. ആ പാമ്പാണോ ഉത്രയെ കടിച്ചതെന്ന സംശയവും സ്ത്രീ ഉന്നയിക്കുന്നുണ്ട്. ഉത്രയ്ക്ക് പാമ്പു കടിയേറ്റതിന് ശേഷം സൂരജിൽ പരിഭ്രമ ലക്ഷണങ്ങൾ കണ്ടതായി ഉത്രയുടെ സഹോദരൻ മൊഴി നൽകിയിരുന്നു. സൂരജിന്റെ അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയുന്നുണ്ട്. സൂരജിന്റെ ചില അടുത്ത ബന്ധുക്കൾക്ക് കൃത്യത്തെ കുറിച്ച് നേരത്തെ സൂചനയുണ്ടായിരുന്നതായും പൊലീസ് സംശയിക്കുന്നു. എന്നാൽ, ഇതിനായുള്ള തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല.

ENGLISH SUMMARY: uthra mur­der; more evi­dences get from relatives

YOU MAY ALSO LIKE THIS VIDEO