December 5, 2022 Monday

Related news

October 14, 2021
October 4, 2021
August 19, 2020
August 14, 2020
July 18, 2020
June 23, 2020
June 17, 2020
June 13, 2020
June 6, 2020
June 4, 2020

ഉത്ര കൊലപാതകം: മൂർഖന്റെ ശൗര്യം കൂട്ടാനായി പാമ്പിനെ 11 ദിവസം പട്ടിണിക്കിട്ടു; നിർണ്ണായക മൊഴി വെളിപ്പെടുത്തി സൂരജ്

Janayugom Webdesk
കൊല്ലം
June 4, 2020 5:12 pm

ഉത്ര കൊലപാതകത്തിൽ വീണ്ടും സൂരജിന്റെ നിർണായകമൊഴി. ഉത്രയെ കടിപ്പിച്ച മൂർഖന്റെ ശൗര്യം കൂട്ടാനായി പാമ്പിനെ 11 ദിവസം പട്ടിണിക്കിട്ട ശേഷമാണ് ഉത്രയെ കടിപ്പിച്ചതെന്ന് ഭർത്താവ് സൂരജ് വെളിപ്പെടുത്തി. ജ്യുസിൽ മയക്ക ഗുളിക ചേർത്തു നൽകിയതിനു ശേഷം ഉത്രയുടെ ഇടതു ഭാഗത്തു മൂർഖനെ ജാറിൽ നിന്ന് കുടഞ്ഞിടുകയായിരുന്നു വെന്ന് സൂരജ് പൊലീസിന് മൊഴി നൽകി. ഏപ്രിൽ 24 മുതൽ മെയ് ആറു വരെ പ്ലാസ്റ്റിക് ജാറിൽ അടച്ചു സൂക്ഷിച്ച മൂർഖനെ ഉത്രയുടെ ശരീരത്തിൽ കുടഞ്ഞിട്ടപ്പോൾ പാമ്പു തന്റെ നേരെ ചീറ്റിയെന്നും പിന്നാലെ ഉത്രയെ ആഞ്ഞുകൊത്തുകയുമായിരുന്നുവെന്നാണ് സൂരജിന്റെ മൊഴി. ഉത്രയെ വകവരുത്താൻ വേണ്ടി മൂന്ന് തവണയാണ് താൻ കെണി ഒരുക്കിയതെന്നും അന്വേഷണ സംഘത്തോട് സൂരജ് വെളിപ്പെടുത്തി.

ENGLISH SUMMARY: uthra mur­der; sooraj says about the murder

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.