ഉത്രയെ കടിച്ചത് മൂർഖൻ തന്നെ; ആന്തരികാവയവങ്ങളുടെ രാസ പരിശോധന ഫലം പുറത്ത്

Web Desk

കൊല്ലം

Posted on July 18, 2020, 8:34 am

അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയുടെ ശരീരത്തിൽ മൂർഖൻ പാമ്പിന്റെ വിഷം കണ്ടെത്തി. ആന്തരികാവയവങ്ങളുടെ രാസപരിശോധനയിലാണ് ഉത്രയെ കടിച്ചത് മൂർഖൻ തന്നെയാണെന്ന് വ്യക്തമായത്.

രാസപരിശോധനാ ഫലം അന്വേഷണ സംഘത്തിന് ലഭിച്ചു. പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊന്നുവെന്ന മൊഴി ശരിവെക്കുന്നതാണ് രാസപരിശോധനാ ഫലവും.

ഉത്ര വധക്കേസിൽ പരസ്യമായി ഭർത്താവ് സൂരജ് കുറ്റമേറ്റിരുന്നു. അടൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് നാടകീയമായി സൂരജ് കുറ്റം സമ്മതിച്ചത്.

you may also like this video