October 6, 2022 Thursday

Related news

October 6, 2022
October 6, 2022
October 6, 2022
October 5, 2022
October 4, 2022
October 4, 2022
October 4, 2022
October 3, 2022
October 3, 2022
October 3, 2022

പിഎം കെയേഴ്സ് ഫണ്ട് വിനിയോഗം അർത്ഥവത്താകണം: സിപിഐ

Janayugom Webdesk
ന്യൂഡൽഹി:
May 4, 2020 9:54 pm

പിഎം കെയേഴ്സ് ഫണ്ട് അർത്ഥവത്തായി വിനിയോഗിക്കണമെന്നും കുടിയേറ്റത്തൊഴിലാളികളെ സൗജന്യമായി അവരുടെ നാടുകളിലെത്തിക്കുന്നതിന് റയിൽവേയ്ക്ക് ധനസഹായം നൽകണമെന്നും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അവർക്ക് നാട്ടിലെത്തുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും കേന്ദ്ര സർക്കാർ ഒരുക്കണം. ഇപ്പോൾ കുടിയേറ്റത്തൊഴിലാളികളോട് കാട്ടിയ സമീപനം പ്രതിഷേധാർഹമാണ്. തികച്ചും മനുഷ്യത്വ രഹിതമായാണ് അവരെ താമസിപ്പിച്ചത്.

അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും കാറ്റും വെളിച്ചവും കടക്കാത്തതുമായ വൃത്തിഹീനമായ സ്ഥലങ്ങളിലാണ് അവരെ പാർപ്പിച്ചത്. നമ്മുടെ സമ്പദ്ഘടനയുടെ സ്തംഭങ്ങളിലൊന്നായ കുടിയേറ്റത്തൊഴിലാളികളെ അവഗണിച്ച നടപടി സർക്കാരിന്റെ പരാജയവും പോരായ്മയും തന്നെയാണ്. അവരില്ലാതെ നമ്മുടെ സമ്പദ്ഘടനയുടെ അതിജീവനവും കോവിഡിനെതിരായ പോരാട്ടവും സാധ്യമല്ലെന്ന് സർക്കാർ മനസിലാക്കണമെന്ന് സെക്രട്ടേറിയറ്റ് ഓർമ്മിപ്പിച്ചു. ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിൽ വ്യോമസേന വഹിച്ച പങ്ക് ശ്ലാഘനീയമാണെങ്കിലും പാവപ്പെട്ടവർക്കും കഷ്ടപ്പെടുന്നവർക്കും പ്രതിസന്ധി ഘട്ടത്തിൽ സഹായമെത്തിക്കുന്നതിന് ഫലപ്രദമായി പ്രവർത്തിക്കുകയും വേണം. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് എല്ലാ വിധത്തിലുള്ള സാമ്പത്തിക സഹായവും ഉറപ്പാക്കണമെന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയും പിഎം കെയേഴ്സും സംസ്ഥാനങ്ങളെ സഹായിക്കുന്നതിന് ഉപയോഗിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ENGLISH SUMMARY: Uti­liza­tion of PM Cares Fund Mean­ing: CPI

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.