ഉത്രയെ വിഷപാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊ ലപ്പെടുത്തിയ സംഭവത്തിൽ കേസിൻറെ വിചാരണയുടെ പ്രാരംഭ നടപടികൾ ഇന്ന് തുടങ്ങും. കഴിഞ്ഞ ഓഗസ്റ്റ് പതിനാലിനാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. കൊല്ലം ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ സൂരജ് മാത്രമാണ് പ്രതി.
പാമ്പിനെ ഉപയോഗിച്ച് കൊ ല നടത്തുന്നതിനായി സൂരജ് വിഷപാമ്പുകളെ കുറിച്ച് പഠനം വരെ നടത്തി. ചിറക്കര സ്വദേശിയും പാമ്പുപിടുത്തകാരനുമായ സുരേഷിൻറെ കയ്യിൽ നിന്നാണ് പാമ്പുകളെ വാങ്ങിച്ചത്. ഏപ്രിൽ രണ്ടിന് അടൂരിലെ വീട്ടിൽ വച്ച് സൂരജ് ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ചു. പക്ഷെ ഉത്ര രക്ഷപ്പെട്ടു. തുടർന്ന് ചികിത്സയിൽ ആയിരിക്കുമ്പോൾ മെയ് ആറിന് രാത്രിയിൽ വീണ്ടും മൂർഖനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തുക ആയിരുന്നു.
തുടർച്ചയായി രണ്ട് പ്രാവശ്യം പാമ്പ് കടിച്ച സംഭവത്തിൽ സംശയം തോന്നിയ ബന്ധുക്കൾ കൊല്ലം റൂറൽ എസ്പിക്ക് പരാതി നൽകി. അഞ്ചൽ പൊലീസ് അന്വേഷിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. മെയ് 24ന് സൂരജിനെ അറസ്റ്റ് ചെയ്തു. തെളിവ് സംഘടിപ്പിക്കുന്നതിന് വേണ്ടി വിദഗ്ദ സമിതിയെ നിയോഗിച്ചു. ഡമ്മിപരിശോധന നടത്തി. വിവിധ വകുപ്പുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൻറെ കുറ്റപത്രം കഴിഞ്ഞ ഓഗസ്റ്റ് 14ന് സമർപ്പിച്ചു.
ആയരത്തി അഞ്ഞൂറിൽ അധികം പേജുള്ള കുറ്റ പത്രത്തിൽ 217 സാക്ഷികൾ. പാമ്പ് പിടിത്തകാരൻ സുരേഷ് മാപ്പ് സാക്ഷി ആയി. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ചാർജ് ചെയ്യതിട്ടുള്ളത്. ആദ്യകേസിൽ സൂരജ് മാത്രമാണ് പ്രതി. കൊലപാതക ശ്രമം, കൊലപാതകം, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് സൂരജിന് എതിരെയുള്ളത്.
English summary; utra mu rd er case updation
you may also like this video;