ഉത്തര്‍ പ്രദേശ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന്റെ തലസ്ഥാനമാകുന്നു; കുട്ടിക്കടത്ത് ആരോപിച്ച് യുവാവിന് ആള്‍ക്കൂട്ട മര്‍ദ്ദനം

Web Desk
Posted on September 05, 2019, 1:18 pm

കാണ്‍പൂര്‍(ഉത്തര്‍ പ്രദേശ്): കുട്ടിയെ കടത്തിയെന്നാരോപിച്ച് ഉത്തര്‍ പ്രദേശില്‍ യുവാവിന് ക്രൂര മര്‍ദ്ദനം. ഇന്നും ആള്‍ക്കൂട്ട മര്‍ദ്ദനമാണ് ഉത്തര്‍പ്രദേശില്‍ നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.  സംഘത്തിലെ ചിലര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാക്കിയിരുന്നു.
ആള്‍ക്കൂട്ടത്തിന്റെ ആരോപണം ശരിയാണോ എന്നും കുട്ടിക്കടത്തില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. അതേസമയം ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

YOU MAY LIKE THIS VIDEO ALSO