Web Desk

ലഖ്നൗ

February 06, 2021, 4:23 pm

കർഷക നേതാക്കളോട് രണ്ട് ലക്ഷം രൂപ കെട്ടിവെക്കാൻ ആവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ

Janayugom Online

കർഷക നേതാക്കളോട് രണ്ട് ലക്ഷം രൂപയുടെ പേഴ്സണൽ ബോണ്ട് കെട്ടിവെക്കാൻ ആവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ നോട്ടീസ് നൽകി. ജനുവരി 30നാണ് നേതാക്കൾക്ക് നോട്ടീസ് വന്നത്. പ്രതിഷേധത്തിൽ സമാധാനം ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ തുക കെട്ടിവെക്കാൻ വിവിധ നേതാക്കൾക്ക് നോട്ടീസ് അയച്ചത്.

മുൻ ആർ. എൽ. ഡി എം. എൽ. എ വീർപാൽ സിംഗ് റാഥി അടക്കമുള്ള നിരവധി നേതാക്കൾക്ക് ഇത്തരത്തിലുള്ള നോട്ടീസ് ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ഇതേകുറിച്ച് തനിക്ക് അറിയില്ലെന്നാണ് ജില്ലാ മജിസ്ട്രേറ്റ് രാജ് കമൽ യാദവ് പ്രതികരിച്ചത്. എന്നാൽ നോട്ടീസിൽ ഒപ്പുവെച്ച സബ് ഡിവിഷണൽ ദുർഗേഷ് മിശ്ര പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

കർഷക നേതാക്കൾ പ്രതിഷേധക്കാരെ അക്രമത്തിന് പ്രേരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വീർപാൽ സിംഗ് റാഥി അടക്കമുള്ളവർക്ക് നോട്ടീസ് അയച്ചതെന്നാണ് അധികൃതരുടെ മറ്റൊരു വാദം.

അതേസമയം കർഷക സമരവുമായി ബന്ധപ്പെട്ടല്ല, വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചതെന്നാണ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അമിത് കുമാർ അറിയിച്ചത്.

ENGLISH SUMMARY: Uttar Pradesh gov­ern­ment asks farm­ers’ lead­ers to deposit Rs 2 lakh

YOU MAY ALSO LIKE THIS VIDEO