പശുക്കള്‍ക്കായി റൊട്ടി ബാങ്ക് തുറക്കാൻ തീരുമാനിച്ച് ഉത്തര്‍പ്രദേശ്. സര്‍വധര്‍മ് ഭോജന് എന്ന സംഘടനയാണ് പശുക്കള്‍ക്കായി റൊട്ടി ബാങ്ക് തുറക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനസര്‍ക്കാര്‍ നല്കുന്ന കാലിത്തീറ്റ പശുക്കള്‍ക്ക് അപര്യാപ്തമായതിനാലാണ് റൊട്ടി ബാങ്ക് തുറക്കുന്നതെന്ന് ഇവർ പ്രതികരിച്ചു. ബാക്കിയാവുന്ന ഭക്ഷണവും ചപ്പാത്തിയും നഗരത്തിലെ പത്തുകേന്ദ്രങ്ങളില്‍ ശേഖരിച്ച് പശുക്കള്‍ക്ക് നല്‍കാനാണ് ഇവരുടെ തീരുമാനം.
പത്തുകേന്ദ്രങ്ങളിലും ചപ്പാത്തി ശേഖരിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇവിടെ നിന്ന് ശേഖരിക്കുന്ന ഭക്ഷണവസ്തുക്കള്‍ കാലിത്തൊഴുത്തില്‍ എത്തിക്കും. ജനങ്ങള്‍ സഹകരിക്കുകയാണെങ്കില്‍ നഗരത്തില്‍ ഒരു പശുപോലും വിശന്നിരിക്കേണ്ടി വരില്ലെന്നും ബാക്കി വരുന്ന ഭക്ഷണം നഗരത്തിലെ ഈ പത്തുകേന്ദ്രങ്ങളിലെത്തിക്കാന് ജനങ്ങള്‍ തയ്യാറാകണമെന്നും അധികതർ അഭ്യർത്ഥിച്ചു.
‘മനുഷ്യരെപോലെ പശുക്കള്‍ക്കും മറ്റു ജന്തുക്കള്‍ക്കും ഭക്ഷണം ആവശ്യമുണ്ട്. അവര്‍ മനുഷ്യരെ ശ്രദ്ധിക്കുന്നു എന്നാല്‍ പശുക്കളെ ശ്രദ്ധിക്കാന്‍ ആരുമില്ല. റോഡ് സൈഡില്‍ കിടക്കുന്ന പോളിത്തീന്‍ ബാഗുകള്‍ പശുക്കള്‍ തിന്നുന്നത് സ്ഥിരമെന്നോണം കാണാറുണ്ട്. അതുകൊണ്ടാണ് അവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.’- സയ്യദ് അഫാഖ് ഹുസൈന് (ഖാസി) പറഞ്ഞു. ‘സര്‍ക്കാര്‍ പശുക്കള്‍ക്കായി ഏര്‍പ്പെടുത്തിയ ഭക്ഷണം തികയുന്നില്ല. ഇത്രയേറെ പശുക്കള്‍ക്ക് ഭക്ഷണമെത്തിക്കുക എളുപ്പമല്ല. അതുകൊണ്ട് ഞങ്ങള്‍ ജനങ്ങളുടെ സഹായം തേടി. ഇപ്പോള്‍ വീട്ടില്‍ ബാക്കി വരുന്ന ഭക്ഷണം നഗരത്തിലെ പത്തുകേന്ദ്രങ്ങളില്‍ അവര്‍ എത്തിക്കുന്നുണ്ട്. എല്ലാവരോടും ഞങ്ങളെ സഹായിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ സംരംഭത്തില്‍ എല്ലാവരും പങ്കാളികളാകണം.- സര്‍വധര്‍മ് ഭോജന് മേധാവി ബബ്ല പറഞ്ഞു.
English Summary: Uttar Pradesh has decided to open a rotty bank for cows.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.