മദ്യവില്‍പ്പനയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനം ഉള്ള സംസ്ഥാനം ബിജെപിയുടെആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശാണ്. 2024–25 സാമ്പത്തിക വര്‍ഷത്തില്‍ യുപിയില്‍ മദ്യം വിറ്റ് നേടിയത് 51,000 കോടി രൂപയാണ്. 2018–19 വര്‍ഷത്തില്‍ യുപിയില്‍ 23,927 കോടി രൂപയായിരുന്നു മദ്യവിലയിലുള്ള വരുമാനം. അതാണ് 2024.25ല്‍ ഇരട്ടിയിലേറെ വര്‍ധിച്ചത്.
രണ്ടാമതും മൂന്നാമതും ഉള്ളത് യഥാക്രമം കോൺഗ്രസ്, ബിജെപി സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിന്റെ മദ്യ വില്പനയിൽ നിന്നുള്ള വരുമാനം 38,525 കോടി രൂപയാണ്. 30,500 കോടി രൂപയാണ് മദ്യ വില്പനയിലൂടെ വരുമാനം ലഭിച്ച ബിജെപി ഭരിക്കുന്ന മഹാരാഷ്‌ട്ര മൂന്നാമതുള്ളത്. വസ്തുത ഇങ്ങനെയായിരിക്കെ സത്യങ്ങള്‍ മറച്ചുവെച്ച് കേരളത്തിലാണ് മദ്യ വില്പന കൂടുതലെന്ന പ്രചരണമാണ് നടക്കുന്നത്
Uttar Pradesh is the state with the highest revenue from liquor sales in the country.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.