ഉത്തര്‍പ്രദേശില്‍ യുവാവ് ഭാര്യയെ ഫോണിലൂടെ മൊഴിചൊല്ലി

Web Desk
Posted on October 05, 2018, 11:20 am

ലഖ്‌നൗ : സ്തീധനത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ യുവാവ് ഭാര്യയെ ഫോണിലൂടെ മൊഴിചൊല്ലി. ബഹ്‌രായിച്ചു സ്വദേശിനി നൂറി എന്ന പെണ്‍കുട്ടിയാണ് വിവാഹം കഴിഞ്ഞ് എട്ടുമാസത്തിനകം മുത്തലാക്കിന് വിധേയയായത്.

മുത്തലാക്ക് നിയമവിരുദ്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറങ്ങി ആഴ്ചകള്‍ക്കുശേഷമാണ് ഇത്. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് പരാതി നല്‍കിയത്. സൗദി അറേബ്യയിലുള്ള ഭര്‍ത്താവ് മൊഴിചൊല്ലുകയായിരുന്നു. ബൈക്ക് വാങ്ങാന്‍ 50,000 രൂപയ്ക്കായി ഭര്‍ത്താവിന്റെ അമ്മ പെണ്‍കുട്ടിയെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.