പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത് പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഡോക്ടര്‍ കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയോടെ മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് യുപി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ ഡിസംബര്‍ 12 ന് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് ഡോക്ടര്‍ കഫീല്‍ ഖാന് നടത്തിയ പ്രസംഗം പ്രകോപനപരമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മുംബൈയില്‍ നടക്കാനിരുന്ന പ്രതിഷേധസമരത്തില്‍ പങ്കെടുക്കാനെത്തിയതിനിടെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ശിശുമരണങ്ങളുടെ പേരില്‍ ഡോക്ടര്‍ കഫീല്‍ ഖാനെ സസ്പെന്‍ഡ് ചെയ്തിരുന്നു. 2017 ആഗസ്റ്റില്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭ്യതയുടെ അഭാവത്തെതുടര്‍ന്ന് അറുപതോളം കുട്ടികള്‍ മരിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട കഫീല്‍ ഖാന് ഒമ്പത് മാസത്തോളമാണ് തടവില്‍ കഴിഞ്ഞത്. തടവിനും സസ്പെന്‍ഷനും ശേഷം കഴിഞ്ഞ വര്‍ഷമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയത്.
English Summary: Uttar Pradesh Special Task Force arrested Dr Kafeel Khan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.