Web Desk

ഡെറാഡൂൺ:

February 08, 2021, 5:39 pm

ഉത്തരാഖണ്ഡ് ദുരന്തം; 19 മൃതദേഹം കണ്ടെടുത്തു,170 പേരെ കണ്ടെത്താനുണ്ട്

Janayugom Online

ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ മരിച്ച 19 പേരുടെ മൃതദേഹം കണ്ടെടുത്തു. 170 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഐടിബിപി, കര, വ്യോമ സേനകള്‍, എൻഡിആര്‍എഫ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. ദുരന്ത മേഖലയില്‍ ഒറ്റപ്പെട്ടവര്‍ക്കായി വ്യോമസേന ഹെലികോപ്റ്ററുകളില്‍ ഭക്ഷണം എത്തിക്കുന്നുണ്ട്.

ദുരത്തില്‍ നൂറിലധികം പേര്‍ ഒലിച്ച് പോയിരിക്കാനുളള സാധ്യതയാണ് ഉളളതെന്ന് എൻഡിആര്‍എഫ് ഡയറക്ടര്‍ വ്യക്തമാക്കി. കിട്ടിയ മൃതദേഹങ്ങള്‍ പലതും അപകട സ്ഥലത്തിനും ഏറെ ദൂരെ നിന്നാണ് കണ്ടെത്തിയത്. അതിനാല്‍ വലിയ തെരച്ചില്‍ തന്നെ നടത്തേണ്ടി വരുമെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ആറ് ഗ്രാമങ്ങള്‍ പ്രളയത്തില്‍ ഒറ്റപ്പെട്ടു. അഞ്ച് പാലങ്ങള്‍ ഒലിച്ചു പോയി.

തപോവൻ ടണലില്‍ 121 പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 32 പേരെ രക്ഷപ്പെടുത്തി. കാണാതായവരില്‍ മുപ്പതോളം പേര്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, എന്നിവടങ്ങളില്‍ നിന്നുളള തൊഴിലാളികളാണ്.

ചമോലി ജില്ലയിലെ തപോവൻ മേഖലയിൽ റെയ്നി ഗ്രാമത്തില്‍ ഞായറാഴ്ചയാണ് നന്ദാദേവി ഗ്ലേസിയർ തകർന്നുവീണ് അപകടമുണ്ടായത്.ദൗലിഗംഗ നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ ഋഷിഗംഗ ജല വൈദ്യുത പദ്ധതി നിശ്ശേഷം തകർന്നു. കനത്ത മഴയെത്തുടർന്നായിരുന്നു രാവിലെ 10. 45 ഓടെ വൻ ദുരന്തമുണ്ടായത്. നദീതീരത്തുണ്ടായിരുന്ന നിരവധി വീടുകൾ ഒലിച്ചു പോയി. ദൗലിഗംഗയിൽ അപകടനില പിന്നിട്ട് മൂന്ന് മീറ്ററോളം ഉയരത്തിലാണ് ജലനിരപ്പ്. ഗംഗയുടെ കൈവഴിയായ അളകനന്ദ നദിയിലെ അണക്കെട്ടും കുത്തൊഴുക്കിൽ തകർന്നു.

ENGLISH SUMMARY: uttarak­hand flood 19 deaths

YOU MAY ALSO LIKE THIS VIDEO