Web Desk

ഡെഹ്റാഡൂൺ

February 08, 2021, 9:57 am

ഉത്തരാഖണ്ഡ് ദുരന്തം: ജലവൈദ്യുത പദ്ധതിക്കെതിരെ ഗ്രാമവാസികൾ, മരിച്ചവരുടെ എണ്ണം പതിനാറായി

Janayugom Online

ഉത്തരാഖണ്ഡിൽ മിന്നല്‍ പ്രളയത്തില്‍ തകർന്ന ഋഷി​ഗം​ഗ ജലവൈദ്യുത പദ്ധതിക്കെതിരെ റെയ്നി ഗ്രാമവാസികൾ രംഗത്ത്. ഋഷി​ഗം​ഗ ജലവൈദ്യുത പദ്ധതി നിർമ്മാണം പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് സംസ്ഥാന സർക്കാർ അവഗണിച്ചു. 2019 ൽ ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ പദ്ധതിക്കെതിരെ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു. കോടതി നിർദ്ദേശിച്ച വിദഗ്ധ സമിതി അന്വേഷണം അട്ടിമറിക്കപ്പെട്ടെന്നും ഗ്രാമവാസികൾ വ്യക്തമാക്കുന്നു.

അതേസമയം, ദുരന്തത്തിൽ  മരിച്ചവരുടെ എണ്ണം പതിനാറായി. ദൗലി ഗംഗ നദിയിൽ നിന്ന് എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. മേഖലയിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. 170 പേരെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. കൂടുതൽ സംഘങ്ങൾ ഇന്ന് സ്ഥലത്ത് തെരച്ചിലിനെത്തും. മണ്ണും ചെളിയും നീക്കാൻ പ്രളയമേഖലയിലേക്ക് മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചു. ടണലിലെ ചെളി നീക്കി രക്ഷാപ്രവർത്തനം നടത്താനാണ് തീരുമാനം. നദിയിലെ വെള്ളം ഉയരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമാണ്.ആറു ഗ്രാമങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. അഞ്ച് പാലങ്ങൾ ഒലിച്ചു പോയിട്ടുണ്ട്.

Eng­lish sum­ma­ry: uttarak­hand glac­i­er burst updates

You may also like this video: