16 June 2024, Sunday

Related news

June 15, 2024
June 6, 2024
May 1, 2024
April 28, 2024
February 9, 2024
February 6, 2024
February 6, 2024
January 15, 2024
November 22, 2023
November 21, 2023

ഉത്തരാഖണ്ഡ് ഗവര്‍ണര്‍ രാജിവെച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
September 8, 2021 5:07 pm

ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ബേബി റാണി മൗര്യ രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അയച്ചു കൊടുത്തതായി ഗവര്‍ണറുടെ സെക്രട്ടറി ബി കെ സന്ത് അറിയിച്ചു.

സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബേബിറാണി മൗര്യ മല്‍സരിച്ചേക്കുമെന്നാണ് സൂചന.

2018 ഓഗസ്റ്റ് 26 നാണ് ബേബി റാണി മൗര്യ ഉത്തരാഖണ്ഡ് ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. ഉത്തരാഖണ്ഡിലെ ഏഴാമത്തെ ഗവര്‍ണറായിരുന്നു. മാര്‍ഗരറ്റ് ആല്‍വയ്ക്ക് ശേഷം ഉത്തരാഖണ്ഡ് ഗവര്‍ണറാകുന്ന രണ്ടാമത്തെ വനിതയുമാണ് ബേബി റാണി മൗര്യ.

Eng­lish sum­ma­ry; Uttarak­hand gov­er­nor resigns

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.