ഉത്തരാഖണ്ഡ് ദുരന്തത്തില്‍ കാണാതായ 136 പേര് മരിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതുവരെ 60 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. ഫെബ്രുവരി ഏഴിനായിരുന്നു ദുരന്തമുണ്ടായത്. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് സ്ഥിരീകരിണം. പൊലീസ്, ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേന, കരസേന, നാവികസേന, വ്യോമസേന, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടായത്. മഞ്ഞുമലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണതിനെ തുടര്‍ന്നാണ് ചമോലി ജില്ലയില്‍ പ്രളയമുണ്ടായത്. തപോവനിലെ തുരങ്കത്തില്‍നിന്ന് 14 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.ജലവൈദ്യുത പദ്ധതികളിലെ തൊഴിലാളികളാണ് കാണാതായവരില്‍ കൂടുതലും. രണ്ട് ജലവൈദ്യുത പദ്ധതികളും നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.
ENGLISH SUMMARY:Uttarakhand tragedy; 136 missing have been confirmed dead
You may also like this video