19 April 2024, Friday

Related news

February 9, 2024
February 6, 2024
February 6, 2024
January 15, 2024
November 22, 2023
November 21, 2023
August 18, 2023
August 17, 2023
August 4, 2023
May 27, 2023

മഴക്കെടുതിയില്‍ ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 65 ആയി

Janayugom Webdesk
ഡെറാഡൂണ്‍
October 22, 2021 8:45 am

മഴക്കെടുതിയില്‍ ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 65 ആയി. 10 പേരെ ഇനിയും കണ്ടെത്താനുണ്ട്.ഹിമാചല്‍ പ്രദേശിലെ ചിത്കുലിലേക്കുള്ള ട്രക്കിങ്ങില്‍ കാണാതായ 11 അംഗ സംഘത്തിലെ മൂന്നുപേരുടെ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തി. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു.

ഉത്തരാഖണ്ഡിനുണ്ടായ നഷ്ടം 10000 കോടിയോളം രൂപ വരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കേദാര്‍നാഥ്, ബദ്രിനാഥ്, ഗംഗോത്രി, യമുനോത്രി ഭാഗങ്ങളിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. കേദാര്‍ നാഥിലേള്ള ഹെലികോപ്ര്‍ സര്‍വ്വീസും പുനരാരംഭിച്ചു.പശ്ചിമ ബംഗാളിന്റെ വടക്കന്‍ മേഖലയായ ഡാര്‍ജലിങ്ങില്‍ കനത്ത മഴ തുടരുകയാണ്.

ഡാര്‍ജലിങ്ങില്‍ മഴക്കെടുതിയില്‍ 7 പേരാണ് മരിച്ചത്. കനത്ത മണ്ണിടിച്ചിലാണ് സംസ്ഥാനം നേരിടുന്നത്. ദേശീയ പാതയടക്കം നിരവധി റോഡുകള്‍ തകര്‍ന്നതോടെ സഞ്ചാരികള്‍ പല ഭാഗങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്.ആന്ധ്രപ്രദേശ്, അസ്സാം, മേഘാലയ സംസ്ഥാനങ്ങളിലും മഴ തുടരുകയാണ്. ജമ്മുകാശ്മീര്‍, ഹിമാചല്‍ പ്രദേശ്,ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ മഞ്ഞ് വീഴ്ചയും ശക്തമാണ്.

Eng­lish Sum­ma­ry : uttark­hand rain death toll update 

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.