March 26, 2023 Sunday

Related news

July 29, 2022
August 15, 2021
May 29, 2021
May 12, 2021
May 12, 2021
May 9, 2021
May 8, 2021
May 8, 2021
April 15, 2021
March 16, 2021

‘കല്ല് തിന്ന് ജീവിക്കാനാവില്ലല്ലോ’;കുഞ്ഞുങ്ങളേയും തോളിലേറ്റി അവർ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങുന്നു

Janayugom Webdesk
ന്യൂഡൽഹി
March 26, 2020 10:33 am

രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജോലിയും കൂലിയുമില്ലാതെ ചില കുടുംബങ്ങൾ കാൽനടയായി സ്വന്തം നാടുകളിലേക്ക് മടങ്ങുകയാണ്. ഡൽഹിയിൽ നിന്ന് തൊഴിലാളികൾ പലരും ഉത്തർപ്രദേശിലെ തങ്ങളുടെ വീടുകളിലേക്ക് കാൽനടയായി മടങ്ങുന്ന കാര്യം എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തത്. കുഞ്ഞുങ്ങളെയും തോളിലേറ്റിയാണ് ഡൽഹിയിൽ നിന്ന് തൊഴിലാളികൾ ഉത്തർപ്രദേശിലെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങുന്നത്.

തോളിൽ 10 മാസം പ്രായമുള്ള കുഞ്ഞിനേയും ചുമന്നാണ് ബണ്ടി എന്നയാളുടെ യാത്ര. ഒപ്പം ഭാര്യയുടെ കൈ പിടിച്ച് മറ്റൊരു കുഞ്ഞുമുണ്ട്. “ഞങ്ങളെന്ത് കഴിക്കാനാ, കല്ല് തിന്ന് ജീവിക്കാനാവില്ലല്ലോ”- സാധനങ്ങളെല്ലാം തലയിലേന്തി നടന്നു നീങ്ങുന്ന കുടുംബത്തോട് എൻഡിടിവി റിപ്പോർട്ടർ ചോദിച്ചപ്പോൾ ലഭിച്ച മറുപടിയാണ്.

സ്വന്തം ഗ്രാമത്തിൽ കഴിയാനാവുന്നതുപോലെ ഡൽഹിയിൽ തങ്ങളെ ആര് സഹായിക്കുമെന്നാണ് കുടുംബങ്ങളുടെ ചോദ്യം. ” വീട്ടിലാണേൽ റൊട്ടിയും ഉപ്പും കൂടിയാണെങ്കിലും കഴിക്കാമല്ലോ. സമാധാനവുമുണ്ടാകും. ഇവിടെ ഞങ്ങളുടെ കൈവശം ഒന്നുമില്ല. ആരും ഡൽഹിയിൽ ഞങ്ങളെ സഹായിക്കാനുമില്ല”, അവർ പറയുന്നു.

കൂട്ടത്തിൽ ഒരാളായ ബണ്ടിയുടെ വീട് 150 കിലോമീറ്റർ അകലെയാണ്. 10 മാസം പ്രായമുള്ള കുട്ടി ഒരു തോളിലുണ്ട്. അങ്ങനെ മൂന്ന് കുട്ടികളുമായാണ് വീട്ടിലേക്കുള്ള ബണ്ടിയുടെ മടക്കം. കൈയ്യിൽ ഒരു തരി കാശുമില്ല. കഴിക്കാൻ ഭക്ഷണവും.

ENGLISH SUMMARY: Uttar Pradesh fam­i­ly leaves from Del­hi due to lockdown

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.