‘ഉയരെ‘യിലെ ആസിഡ് അറ്റാക്ക് ഇരയായി പാര്‍വതിയുടെ മേക്ക് ഓവര്‍ വീഡിയോ

Web Desk
Posted on May 21, 2019, 7:36 pm

ആസിഡ് ആക്രമണം മുഖ്യ വിഷയമാക്കി ബോബി സഞ്ജയുടെ തിരക്കഥയില്‍ മനു അശോകന്‍ സംവിധാനം നിര്‍വ്വഹിച്ച് പാര്‍വതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഉയരെ. ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ മുന്നേറുകയാണ്.

പാര്‍വതി അവതരിപ്പിച്ച പല്ലവി എന്ന കഥാപാത്രം ഏറെ അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങി. ഇതില്‍ ആസിഡ് ആക്രമണത്തിന് ഇരയായതിനു ശേഷമുള്ള പാര്‍വതിയുടെ ലുക്ക് ഏറെ നേടിയിരുന്നു. പാര്‍വതിയുടെ ആ മേക്ക് ഓവറിന്‍റെ വീഡിയോ ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്. തന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ പാര്‍വതി തന്നെയാണ് വീഡിയോ പുറത്തു വിട്ടത്.

ഒരു മിനിട്ട് 43 സെക്കന്‍ഡാണ് വീഡിയോയുടെ ദൈര്‍ഘ്യം. പാര്‍വതിയുടെ മേക്കപ്പ് ആരംഭിക്കുന്നതു മുതല്‍ ആസിഡ് ആക്രമണ ഇരയായി മേക്കപ്പ് അവസാനിക്കുന്നതു വരെ വീഡിയോയിലുണ്ട്. കൃത്രിമ മേക്കപ്പ് നിര്‍മ്മാണത്തില്‍ അഗ്രകണ്യരായ സുബി ജോഹലും രാജീവ് സുബ്ബയും ചേര്‍ന്നാണ് ആസിഡ് അറ്റാക്ക് ഇരയുടെ മുഖം സൃഷ്ടിച്ചത്.

You May Also Like This: