ഇപ്പം അങ്ങനെയൊക്കെ തോന്നും: തന്നെ കേസില്‍ കുടുക്കിയ മഞ്ജുവാര്യർക്കുള്ള ഒളിയമ്പുമായി ശ്രീകുമാർ മേനോൻ

Web Desk
Posted on December 06, 2019, 6:06 pm

കൊച്ചി: നന്മ ഉദ്ദേശിച്ച് ചെയ്ത കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍. നടി മഞ്ജു വാര്യരുടെ പരാതിയില്‍ അറസ്റ്റിലായ ശ്രീകുമാറിന്റെ ജാമ്യത്തിലിറങ്ങിയ ശേഷമുള്ള പ്രതികരണമായിരുന്നു ഇത്. തന്നെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന നടി മഞ്ജുവാര്യരുടെ പരാതിയിൽ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ചോദ്യം ത‍ശൂർ പൊലീസ് ക്ലബിൽ ചോദ്യം ചെയ്തിരുന്നു. സ്ത്രീകളെ അപമാനിക്കുക, സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും ഔദ്യോഗിക ആവശ്യങ്ങൾക്ക് നൽകിയ ലെറ്റെർ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു എന്നായിരുന്നു മഞ്ജുവിന്റെ പരാതി. പരാതിയിൽ മഞ്ജൂ വാര്യരുടെയും ഒടിയൻ സിനിമയുടെ പ്രൊഡക്ഷൻ മാനേജർ സജി, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരുടെ മൊഴി ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

you may also like this video

മനസിലുള്ള നമ്നയും സ്നേഹവും പങ്കുവെയ്ക്കുമ്പോൾ പറഞ്ഞിരുന്ന കുറേ കാര്യങ്ങള്‍ കുറേ കാലം നന്മക്കാണെന്ന് തോന്നും, അത് കഴിയുമ്പോള്‍ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് തോന്നും. ഇത് പുതുതലമുറയുടെ മാത്രം പ്രശ്‌നമാണെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ പഴയ തലമുറക്കും ഈ പ്രശ്‌നമുണ്ടെന്ന് തോന്നുന്നു. അല്ലാതെന്തു പറയാന്‍’- എന്നായിരുന്നു ശ്രീകുമാർ മേനോന്റെ പ്രതികരണം. തൃശൂര്‍ പൊലീസ് ക്ലബില്‍ ഇന്നലെ നാല് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ നാല് മണിക്കൂര്‍ നീണ്ടുനിന്നു. മഞ്ജു വാര്യര്‍ പരാതിയില്‍ ഉന്നയിച്ച കാര്യങ്ങളില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ തന്റെ പക്കലുള്ള തെളിവുകള്‍ അടുത്ത ആഴ്ച്ച കൈമാറുമെന്ന് ശ്രീകുമാര്‍ അറിയിച്ചു.