സഖാവ് പിണറായി വിജയനായി മോഹന്‍ലാല്‍; വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ സംവിധായകന്‍

Web Desk
Posted on March 21, 2019, 9:28 am

സഖാവ് പിണറായി വിജയനായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ പരസ്യമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്ത്.

മോഹന്‍ലാല്‍ പോലും അറിയാത്ത ഈ വാര്‍ത്ത പ്രചരിപ്പിച്ചത് മാധ്യമധര്‍മ്മത്തിന് വിപരീതമാണെന്നും അത് പ്രചരിപ്പിക്കരുതെന്നും ശ്രീകുമാര്‍ മേനോന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

മോഹന്‍ലാല്‍ നായകനാകുന്ന ദി കോംറൈഡ് എന്ന ടൈറ്റിലിലുള്ള ചിത്രത്തിന്‍റെ പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രം ആലോചനയിലാണെന്നും ഇത് യാഥാര്‍ഥ്യമല്ലെന്നും ശ്രീകുമാര്‍ പറഞ്ഞു. ഈ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

സഖാവ് പിണറായി വിജയനായി മോഹന്‍ലാലിന്‍റെ ചിത്രത്തെ മാനിപുലേറ്റ് ചെയ്തിട്ടുണ്ട്. അതേത്തുടര്‍ന്നാണ് ഇത് വൈറലായത്.

പോസ്റ്ററില്‍ ശ്രീകുമാര്‍ മേനോന്‍റെയും ഒടിയന്‍റെ എഴുത്തുകാരന്‍ ഹരികൃഷ്ണന്‍റെ പേരും വ്യക്തമായി കാണാം.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: