29 March 2024, Friday

Related news

March 7, 2024
March 3, 2024
February 26, 2024
February 26, 2024
February 22, 2024
February 22, 2024
February 21, 2024
February 18, 2024
February 16, 2024
February 16, 2024

കര്‍ഷകരെ കൂട്ടക്കൊല ചെയ്ത് സമരം അടിച്ചമര്‍ത്താനാവില്ല: വി ചാമുണ്ണി

Janayugom Webdesk
പാലക്കാട്
October 5, 2021 2:12 pm

പോലീസിനെ ഉപയോഗിച്ച് കര്‍ഷക സമരത്തെ ആദ്യം അടിച്ചമര്‍ത്തിയ ഹരിയാന സര്‍ക്കാരും അവരെ അക്രമിച്ച് കൊന്നൊടുക്കാന്‍ ഇപ്പോള്‍ ശ്രമിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരും ഒരേനാണയത്തിന്റെ ഇരുവശങ്ങളാണെന്ന് കിസാന്‍സഭ സംസ്ഥാന ജനറള്‍ സെക്രട്ടറി വി ചാമുണ്ണി പറഞ്ഞു. യുപിയിലെ കര്‍ഷക സമരത്തിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചു കയറ്റിയതിനെ തുടര്‍ന്നുണ്ടായ അപകടത്തി ല്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സംയുക്ത കര്‍ഷകസമിതി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സമാധാനമായി കര്‍ഷക സമരം മുന്നേറുന്നതിലുണ്ടായ അസഹിഷ്ണുതയാണ് ഇത്തരത്തിലുള്ള അക്രമങ്ങള്‍ക്ക് ഇവരെ പ്രേരിപ്പിക്കുന്നതെന്നും, ഇത്തരം അക്രമങ്ങള്‍ കൊണ്ടും വെടിവെയ്പ്പും കൊണ്ട് കര്‍ഷക സമരങ്ങളെ പരാജയപ്പെടുത്താനാവില്ലെന്നും സമരം കൂടുതല്‍ കരുത്താര്‍ജ്ജികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിക്ടോറിയ കോളേജിന് മുന്നിലെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ കിസാന്‍സഭ ജില്ലാ സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠന്‍ സ്വാഗതവും സംയുക്ത കര്‍ഷകസമിതി ജില്ലാ ചെയര്‍മാന്‍ ജോസ് മാത്യൂസ് അധ്യക്ഷതയും വഹിച്ചു. 

പി കെ സുധാകരന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. എടത്തറ രാമകൃഷ്ണന്‍, കെ വേലു, സുബ്രഹ്ണ്യന്‍ സംസാരിച്ചു. പ്രതിഷേധത്തില്‍ സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ കൃഷ്ണന്‍കുട്ടി, ജില്ലാ എക്സി അംഗം കെസി ജയപാലന്‍, മലമ്പുഴ മണ്ഡലം സെക്രട്ടറി വി.എസ് രാമചന്ദ്രന്‍,അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശ്രീകൃഷ്ണപുരം: പ്രതിഷേധ സമരം വി എം ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കിസ്സാൻസഭ മണ്ഡലം സെക്രട്ടറി കെ വേണുഗോപാൽ, സൈയ്താലി, ഗിരീഷ് എ പി, ജ്യോതിവാസൻ, സുന്ദരൻ. എ പി എന്നിവർ സംസാരിച്ചു.
eng­lish sum­ma­ry; V Chamunni says that , Strug­gle can­not be sup­pressed by mas­sacring farmers
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.