March 21, 2023 Tuesday

Related news

March 9, 2023
December 21, 2022
June 4, 2022
October 27, 2021
September 12, 2021
June 9, 2021
June 5, 2021
May 30, 2021
May 17, 2021
May 16, 2021

മതവിദ്വേഷം പരത്തുന്ന തരത്തില്‍ ഫെയ്‌സ് ബുക്കില്‍ വീഡിയോ പ്രചരിപ്പിച്ചയാളെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍

Janayugom Webdesk
കാസര്‍കോട്
February 27, 2020 6:09 pm

വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ യുവാവിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. സി എ എയ്ക്ക് അനുകൂലമായി നിലപാടെടുത്തതിനാണ് അഗളിയിലെ ആദിവാസി യുവാവായ ശ്രീജിത്തിനെതിരെ പൊലീസ്  കേസെടുത്തതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. കാസര്‍കോട് ബി ജെ പി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി മുരളീധരന്‍. പൗരത്വഭേദഗതിക്കെതിരെ പറയുന്ന ആളുകള്‍ക്കെതിരെ അയാളുടെ അഭിപ്രായം  പറഞ്ഞു. അത്രേ ഉണ്ടായിട്ടുള്ളുവെന്ന് അദ്ദേഹം ന്യായീകരിച്ചു. നമ്മുടെ  നാട്ടില്‍ അഭിപ്രായ സ്വാതന്ത്ര്യുമുണ്ടെന്നാണ് ജനാധിപത്യ ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്നെന്നാണ് പറയുന്നത്.  എല്ലാവര്‍ക്കും അഭിപ്രായ സ്വതന്ത്ര്യമുണ്ട്.

https://www.facebook.com/VMBJP/videos/2903117386417750/

പക്ഷേ അട്ടപ്പാടിയില്‍ ശ്രീജിത്ത് എന്ന് പറയുന്ന  ആദിവാസി യുവാവ്  സി എഎക്ക് അനുകൂലമായ നിലപാടെടുത്തു എന്നതിന്റെ പേരില്‍  അയാള്‍ക്കെതിരായി കേസെടുത്തിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കേസെടുത്തു എന്നു മാത്രമല്ല കസ്റ്റഡിയിടെക്കുന്ന    വീഡിയോ റെക്കോഡ് ചെയ്ത് പൊലീസുകാര്‍ അത്  പ്രചരിപ്പിക്കുന്നു. പൊലീസുകാരുടെ പണി ഇതാണോ. ഒരാള്‍ തെറ്റു ചെയ്താല്‍ നിയമ നടപടിയെടുക്കുന്നതിന് പകരം പക്ഷം പിടിച്ചുകൊണ്ട് ഇത്തരം പ്രവൃത്തി ചെയ്യുന്ന പൊലീസുകാര്‍ പൊലീസുകാരുടെ പണി വിട്ടിട്ട് വേറെ പണിക്കു പോണം.  അതിന് പൊലീസുകാര്‍ കാക്കി ഉടുത്ത് ഈ പണിയെടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.  ഡല്‍ഹിയില്‍ നടന്നക്കുന്ന പ്രശ്‌നം രാജ്യത്തിന് ഏതിരാണ്. അത് പൗരത്വഭേദഗതിക്കെതിരായവരുടെയും  അനുകൂലിക്കുന്നവരുടെയും മാത്രം പ്രശ്‌നമായി കാണാന്‍ സാധിക്കില്ല.   ഐബി ഓഫീസറെ വെടിവെച്ചുകൊന്നല്ല പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിക്കേണ്ടതെന്നും  ഇതില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പങ്കുണ്ട് ഏതൊക്കെയെന്ന് എനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: V Muraleed­ha­ran aginst the arrest of youth in agali

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.