പ്രവാസി മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നതിനായി മെയ് വരെ കാത്തിരിക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ലോക്ക് ഡൗണിന് ശേഷം എല്ലാ പ്രവാസികളെയും നാട്ടിലെത്തിക്കുക പ്രായോഗികമല്ലെന്ന് വി മുരളീധരൻ . ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കാണ് മുൻഗണന നൽകുകയെന്നും അദ്ദേഹം പറഞ്ഞു.
നാട്ടിലേക്ക് മടങ്ങുന്നതിനായി വിമാനം ചാര്‍ട്ട് ചെയ്യുന്നതിനായി സന്നദ്ധരാമെന്ന് വിദേശത്തുള്ള മലയാളി സംഘങ്ങള്‍ അറിയിച്ചിട്ടുണ്ട്. ജോർദാനിലെ സിനിമാ സംഘവും മോൾഡോവയിലെ വിദ്യാർഥികളും അതിനായി താൽപര്യം അറിയിച്ചു. സ്ഥിതി മെച്ചപ്പെടുമ്പോൾ എല്ലാവരെയും തിരികെയെത്തിക്കും. ഫിലിപ്പീൻസിലും മോൾഡോവയിലും കുടുങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു. യുഎഇയില്‍ പരിശോധനയ്ക്ക് വിധേയരാക്കിയ 539000 പേരില്‍ 2000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ത്യന്‍ എംബസിയുമായി ആലോചിച്ച് കൂടുതല്‍ ക്വാറന്റൈന് സൗകര്യം ഒരുക്കുന്നതിന് ആലോചനയുണ്ടെന്നും മന്ത്രി അറിയിച്ചു.
English Summary: v muraleedharan mp response about the gulf malayalis
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.