Web Desk

തിരുവനന്തപുരം:

June 11, 2020, 9:00 pm

വി മുരളീധരന്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുകയാണ് വേണ്ടത് : കെ പ്രകാശ് ബാബു

Janayugom Online

കേരളത്തിന്റെ വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുന്ന നടപടികളാണ് കേന്ദ്ര സഹമന്ത്രി എന്ന നിലയില്‍ വി മുരളീധരന്‍ ചെയ്യേണ്ടതെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു അഭിപ്രായപ്പെട്ടു. മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്.

രാജ്യവും ലോകമാകെയും കേരളത്തിന്റെ പ്രവര്‍ത്തന മികവ് അംഗീകരിച്ചതാണ്. അതിനെതിരെ ജനങ്ങളെ തിരിച്ചുവിടാനുള്ള പാഴ്‌വേല വി മുരളീധരന്‍ നടത്തരുതെന്നും പ്രകാശ് ബാബു അഭ്യര്‍ത്ഥിച്ചു. ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി ഉപേക്ഷിച്ച കേന്ദ്ര തീരുമാനം പിന്‍ലവിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ച പാര്‍ട്ടി നേതാക്കളുടെയും ജില്ലയിലെ ജനപ്രതിനിധികളുടെയും ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സഹമന്ത്രിമാര്‍ ചില ഫയലുകള്‍ മാത്രം കാണുന്ന ഒരു ജൂനിയര്‍ സൂപ്രണ്ടിനെ പോലെയാണ്. എന്നാല്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍, എല്ലാ ഫയലുകള്‍ കാണുകയും അതിന്മേല്‍ തീരുമാനം എടുക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യും. കേവലം ഒരു ജൂനിയര്‍ സൂപ്രണ്ടിന്റെ മാത്രം പദവിയിലുള്ളവര്‍ക്ക് ഇതിലൊന്നും ഒരു പങ്കുമില്ലാത്തതിനാലാണ് സ്വന്തം ഗവണ്‍മന്റിന്റെ തീരുമാനത്തിന് എതിരെ പറയാന്‍ കൂടുതല്‍ താല്‍പര്യം കാട്ടുന്നത്. ഇത്തരം സമീപനങ്ങള്‍ ഇനിയെങ്കിലും അദ്ദേഹം അവസാനിപ്പിക്കണമെന്നും പ്രകാശ്ബാബു പറഞ്ഞു.

ENGLISH SUMMARY: V Muralid­ha­ran should help the state gov­ern­ment: K Prakash Babu

YOU MAY ALSO LIKE THIS VIDEO