കൊടുങ്ങല്ലൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. വി ആർ സുനിൽകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആയത്. അതുകൊണ്ട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. അടുത്ത ദിവസങ്ങളിൽ എം എൽ എ യുമായി സമ്പർക്കം പുലർത്തിയവർ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.