June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

പ്രളയത്തിൽ തകർന്ന തവിഞ്ഞാൽ പഞ്ചായത്തിലെ ശിവഗിരികുന്നിൽ കൃഷിയോഗ്യമാക്കിയ ഭൂമി കൃഷി മന്ത്രി വി.എസ് സുനിൽകുമാർ സന്ദർശിച്ചു

By Janayugom Webdesk
February 19, 2020

കൃഷി വകുപ്പ് തവിഞ്ഞാൽ പഞ്ചായത്തിലെ ശിവഗിരി കുന്നിൽ പ്രളയത്തിൽ തകർന്ന ഭൂമി വിണ്ടും കൃഷിയോഗ്യമാക്കിയാത് സന്ദർശിക്കാൻ കൃഷിമന്ത്രി വി.എസ് സുനിൽകുമാർ എത്തിയാത്.തവിഞ്ഞാൽ പഞ്ചായത്തിലെ തിണ്ടുമ്മൽ ശിവഗിരി കുന്നിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയത് മാതൃകപരമായ പ്രവർത്തിയാണന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഇത്തരം മാതൃകൾ സംസ്ഥാനത്ത് തുടരുമെന്നും കൃഷി മന്ത്രി പറഞ്ഞു.

2018ലെ പ്രളയത്തിലാണ് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ തിണ്ടുമ്മൽ ശിവഗിരി കുന്നിൽ ഉരുൾപ്പൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ ഉണ്ടായത്. പ്രദേശത്തെ19 കർഷകരുടെ ഒമ്പത് ഏക്കറോളം കൃഷിഭൂമി തകർന്ന് പോയിരിന്നു. തവിഞ്ഞാൽ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നിരന്തര ഇടപെടലുകളുടെ ഫലമായി കീസ്റ്റോൺ എന്ന സന്നദ്ധ സംഘടന ഈ വർഷം തകർന്നടിഞ്ഞ ഭൂമി കൃഷിയോഗ്യമാക്കി മാറ്റുകയായിരുന്നു. ആദ്യഘട്ടത്തിൽ പുൽകൃഷിയും പിന്നീട് മരച്ചീനിയും തുടർന്ന് കാർഷിക വിളകളിലേക്കും എത്തിക്കുകയാണ് ലക്ഷ്യം .തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ എലിസബത്ത് പുന്നൂസ്, സജിമോൾ, അസിസ്റ്റന്റ് ഡയറക്ടർ അജയ് അലക്സ്,കൃഷി ഓഫീസർ കെ.ജി.സുനിൽ, ഗ്രാമപഞ്ചായത്ത് അംഗം ബെന്നി ആന്റണി,തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ.പുഷപൻ, കൃഷി ഓഫീസ് ജീവനക്കാർ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

ENGLISH SUMMARY: V S Sunilku­mar vis­it farm­ing land

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.