കിസാന്‍സഭയുടെ ദേശീയ പ്രസിഡണ്ടും സംസ്ഥാന കൃഷിവകുപ്പ് മന്ത്രിയുമായിരുന്ന വി വി രാഘവന്റെ 16-ാം ചരമ വാര്‍ഷികദിനമായ നാളെ സംസ്ഥാനത്തെ കൃഷിഭവനുകള്‍ക്ക് മുന്നില്‍ അനുസ്മരണം സംഘടിപ്പിക്കും. കാര്‍ഷിക മേഖലയില്‍ ഗ്രൂപ്പ് ഫാമിംഗ് നടപ്പിലാക്കി ശ്രദ്ധേയനായ മന്ത്രിയായിരുന്നു വിവി രാഘവന്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെ നേതൃത്വത്തില്‍ കാര്‍ഷികമേഖലയിലെ ഉദ്യോഗസ്ഥരെയും കര്‍ഷക-കര്‍ഷകതൊഴിലാളികളെയും പ്രതിനിധികളാക്കി രൂപീകരിച്ച ഉപദേശകസമിതികളും നടപ്പിലാക്കിയ അദ്ദേഹത്തെ അനുസ്മരിക്കുകയാണ് ലക്ഷ്യം. കൃഷിയെയും കര്‍ഷകരെയും സംരക്ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ക്രിയാത്മക നടപടികള്‍ വിജയിപ്പിക്കണമെന്നും കിസാന്‍സഭ സംസ്ഥാന സെക്രട്ടറി വി ചാമുണ്ണി അഭ്യര്‍ത്ഥിച്ചു.
English summary: V v Raghavan memorial programme
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.