മണിരത്‌നത്തിന്റെ ‘വാനം കൊട്ടട്ടും’ ഫെബ്രുവരി 7 ന്

Web Desk
Posted on January 14, 2020, 12:18 pm

മണിരത്‌നം അവതരിപ്പിക്കുന്ന ‘വാനം കൊട്ടട്ടും’ ഫെബ്രുവരി 7 ന് പ്രദര്‍ശനത്തിനെത്തും. ആക്ഷനും പ്രണയവും വൈകാരികതയും കോര്‍ത്തിണക്കി കൊണ്ടുള്ള ഒരു ഫാമിലി ത്രില്ലറാണ് സിനിമ. മെഡ്രാസ് ടാക്കീസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും രചയിതാവും മണിരത്‌നമാണ്.

അദ്ദേഹത്തിന്റെ സഹ സംവിധായകനായി നിരവധി സിനിമകളില്‍ ഒപ്പം പ്രവര്‍ത്തിച്ച, ’ പടവീരന്‍ ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ധനാ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ അഭിനേതാക്കള്‍ വിക്രം പ്രഭു, മഡോണ സെബാസ്റ്റ്യന്‍, ശരത് കുമാര്‍, രാധിക, ഐശ്വര്യ രാജേഷ്, ശന്തനു തുടങ്ങിയവരാണ്.

ശരത് കുമാര്‍ രാധികാ ദമ്പതികള്‍ കാല്‍ നൂറ്റാണ്ടിനു ശേഷം ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ഗായകന്‍ സിദ്ധ് ശ്രീറാം സംഗീത സംവിധാനം നിര്‍വഹിക്കുന്ന ആദ്യ ചിത്രമാണ് ‘വാനം കൊട്ടട്ടും’ എന്നതും സവിശേഷതയാണ്. പ്രീതയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.