August 14, 2022 Sunday

നിഷില്‍ വിവിധ തസ്തികകളില്‍ ഒഴിവുകള്‍

Janayugom Webdesk
തിരുവനന്തപുരം
January 22, 2020 5:07 pm

നിഷ് ഒക്യൂപ്പേഷണല്‍ തെറാപ്പി വിഭാഗം മേധാവി, അസിസ്റ്റന്‍റ് പ്രൊഫസര്‍/സീനിയര്‍ ഒക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ് എന്നീ അദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്യൂപ്പേഷണല്‍ തെറാപ്പിയില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.

ഒക്യൂപ്പേഷണല്‍ തെറാപ്പി വിഭാഗം മേധാവിക്ക് അംഗീകൃത സ്ഥാപനത്തില്‍ നിന്നും എട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അനിവാര്യം. അസിസ്റ്റന്‍റ് പ്രൊഫസര്‍/സീനിയര്‍ ഒക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ് തസ്തികയ്ക്ക് അംഗീകൃത സ്ഥാപനത്തില്‍ നിന്നും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം അനിവാര്യമാണ്. അപേക്ഷ അവസാന തിയതി 27. കൂടുതല്‍ വിവരങ്ങള്‍ക്ക് http://nish.ac.in/others/career വെബ് സൈറ്റ് സന്ദര്‍ശിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.