29 March 2024, Friday

Related news

January 18, 2024
January 12, 2023
November 19, 2022
July 14, 2022
May 10, 2022
March 26, 2022
November 22, 2021
November 15, 2021
November 6, 2021
October 7, 2021

കുഫോസിൽ ഒഴിവുകൾ

Janayugom Webdesk
കൊച്ചി
September 17, 2021 3:05 pm

കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിൽ (കുഫോസ്) വിവിധ ഗവേഷണ പദ്ധതികളിലുള്ള ഒഴിവുകൾ നികത്തനായി വാക്ക് ഇൻറർവ്യൂ നടത്തുന്നു. പണ്ഡിറ്റ് കറുപ്പൻ ചെയറിൽ റിസർച്ച് അസോസിയേറ്റിൻറെ രണ്ട് ഒഴിവുകളും അക്വേറിയം ചെടികളുടെ ഗവേഷണ പദ്ധതിയിൽ ടെക്നിക്കൽ കൺസൾട്ടൻറിൻറെ ഒരൊഴിവുമാണ് ഉള്ളത്. 

ഇക്കണോമിക്സിലോ മാനേജ്മെൻറിലോ മാസ്റ്റർ ബിരുദവും ഫിഷറീസുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ രണ്ട് വർഷത്തെ പരിചയും ഉള്ളവരെ റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്ക് പരിഗണിക്കും. ബോട്ടണിയിലോ അനുബന്ധവിഷയങ്ങളിലോ ബിരുദം നേടിയ ശേഷം അക്വേറിയം ചെടികളുടെ ഗവേഷണത്തിൽ 15 വർഷത്തെ പരിചയമാണ് ടെക്നികൾ കൺസൾട്ടൻറിന് വേണ്ടത്. 

റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്കുള്ള ഇൻറർവ്യൂ സെപ്ററംബർ 24 ന് രാവിലെ 10.30 നും ടെക്നികൽ കൺസൾട്ടൻറിൻറെ ഇൻരർവ്യൂ 25 ന് രാവിലെ 10.30 നും നടക്കും. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം കൊച്ചി പനങ്ങാട് ഉള്ള കുഫോസ് ആസ്ഥാനത്ത് ഹാജരാകണം.
eng­lish summary;vacancy in kufos
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.