നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം പുതുക്കി രാജ്യാന്തര നാണയ നിധി (ഐഎംഎഫ്). 9.5 ശതമാനം വളർച്ചയാണ് പുതിയ പ്രവചനം. കോവിഡ് രണ്ടാം തരംഗത്തിന്റെ അടിസ്ഥാനത്തിലാണ് പുനർനിർണയം. കോവിഡ് രണ്ടാം തരംഗം പിടിമുറുക്കും മുൻപ് ഏപ്രിലിൽ ഐഎംഎഫ് കണക്കൂകൂട്ടിയിരുന്നത് ഇന്ത്യക്ക് 12.5 ശതമാനം വളർച്ചയുണ്ടാകും എന്നായിരുന്നു. എന്നാല്‍ വികസ്വര രാജ്യങ്ങളില്‍ വാക്സിനേഷനിലുള്ള പരിമിതി ജിഡിപി വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് ഐഎംഎഫ് വിലയിരുത്തുന്നു.
വാക്സിനേഷന് പുരോഗതിയുടെ ഫലമായി യുഎസ് ഉള്‍പ്പെടെ വികസിത രാജ്യങ്ങളുടെ വളര്‍ച്ചാനിരക്ക് മെച്ചപ്പെടുമെന്നും അതേസമയം ഏഷ്യന്‍ വികസ്വര രാജ്യങ്ങളുടെ വളര്‍ച്ചയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ് പറഞ്ഞു.
ലോകജനസംഖ്യയുടെ 12.5 ശതമാനം പേര്‍ക്കാണ് വാക്സിന് ലഭിച്ചിട്ടുള്ളത്. വികസിത രാജ്യങ്ങളില്‍ ജനസംഖ്യയുടെ 40 ശതമാനത്തിലധികം പേര്‍ക്ക് വാക്സിന് ലഭിച്ചപ്പോള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ 11 ശതമാനത്തില്‍ താഴെപ്പേര്‍ക്കാണ് വാക്സിന് ലഭിച്ചിട്ടുള്ളത്. ദരിദ്രരാജ്യങ്ങളില്‍ ഇത് വെറും രണ്ട് ശതമാനത്തില്‍ താഴെയാണ്. വാക്സിനേഷന് വേഗത്തിലാക്കുന്നതിനായി ആഗോളതലത്തില്‍ 5000 കോടി ഡോളറിന്റെ പദ്ധതി നടപ്പാക്കേണ്ടതായി വരുമെന്നും ഐഎംഎഫ് കണക്കുകൂട്ടുന്നു.
അടുത്ത സാമ്പത്തിക വർഷം ഇന്ത്യക്ക് 8.5 ശതമാനം വളർച്ചയാണ് ഐഎംഎഫിന്റെ പുതിയ റിപ്പോര്‍ട്ടില്‍ കണക്കാക്കുന്നത്. മുന്‍ റിപ്പോര്‍ട്ടില്‍ ഇത് 6.9 ശതമാനമായിരുന്നു. രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് ആഗോള സാമ്പത്തിക ഗവേഷണസ്ഥാപനങ്ങളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് വെട്ടിക്കുറച്ചിരുന്നു.
സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ പുതുക്കിയ റിപ്പോര്‍ട്ടില്‍ നടപ്പ് സാമ്പത്തികവര്‍ഷം 9.5 ശതമാനം വളര്‍ച്ചയാണ് പ്രവചിച്ചിട്ടുള്ളത്. 2022–23 സാമ്പത്തികവര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 7.8 ശതമാനമാകുമെന്നും എസ് ആന്റ് പി വിലയിരുത്തുന്നു. ആര്‍ബിഐ 10.5 ശതമാനത്തില്‍ നിന്നും 9.5 ശതമാനമായി കുറച്ചപ്പോള്‍ ലോകബാങ്ക് നടപ്പ് സാമ്പത്തികവര്‍ഷം 8.3 ശതമാനം വളര്‍ച്ചയും ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക് 10 ശതമാനം വളര്‍ച്ചയും കണക്കുകൂട്ടുന്നു.
English Summary: Vaccination imbalance reverses: IMF cuts growth rate
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.