29 March 2024, Friday

Related news

March 9, 2024
January 24, 2024
October 5, 2023
September 24, 2023
September 16, 2023
April 16, 2023
February 19, 2023
February 17, 2023
February 16, 2023
January 23, 2023

അധ്യാപകർക്ക് ഈ ആഴ്ച തന്നെ വാക്സിനേഷൻ പൂർത്തിയാക്കും: മുഖ്യമന്ത്രി

Janayugom Webdesk
September 7, 2021 7:31 pm

അധ്യാപകർക്ക് ഈ ആഴ്ച തന്നെ രണ്ടാം ഡോസ് വാക്സിനും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്ത് ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട വകുപ്പുകൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

“മുഴുവൻ സ്കൂൾ അധ്യാപകരും ഈ ആഴ്ച തന്നെ വാക്സിനേഷൻ പൂർത്തിയാക്കാൻ ശ്രദ്ധിക്കണം. പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ അതിനാവശ്യമായ ക്രമീകരണം ചെയ്യണം. അപ്പോ അധ്യാപകർ ആകെ പ്രൈമറി ആയാലും സെക്കൻഡറി ആയാലും ഉന്നത വിദ്യാഭ്യാസം ആയാലും, എല്ലാവരും ഈ ഘട്ടത്തിൽ വാക്സിനേഷൻ പൂർത്തിയാക്കുക എന്നത് പ്രത്യേകമായി ശ്രദ്ധിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒക്ടോബർ നാല് മുതൽ ബിരുദ ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്ന നിലയാണ് തീരുമാനിച്ചിട്ടുള്ളത്. അപ്പോ ശ്രദ്ധിക്കേണ്ട കാര്യം, ഈ വകുപ്പുകളും പ്രത്യേകമായി ശ്രദ്ധിക്കുക. ഏതെങ്കിലും അധ്യാപകർ വാക്സിനേഷൻ നടത്താതെയുടണ്ടെങ്കിൽ ഈ ഘട്ടത്തിൽ അത് പൂർത്തീകരിക്കണം. അപ്പോൾ വാക്സിനേഷനിൽ സ്കൂൾ അധ്യാപകർക്ക് മുൻതൂക്കം നൽകും. പത്ത് ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട വകുപ്പുകൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് പ്രത്യേകമായി നിർദ്ദേശിക്കുന്നു.”- മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിച്ചിരുന്നു. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വിവരം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയായിരുന്നു കർഫ്യൂ.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 25,772 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ശതമാനമാണ്. ഇതുവരെ 3,26,70,564 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
eng­lish summary;vaccination of Teach­ers will be com­plete on this week
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.