Web Desk

ന്യൂഡല്‍ഹി

May 30, 2021, 8:26 pm

നക്ഷത്രഹോട്ടലുകളിൽ വാക്സിനേഷൻ പാക്കേജുകൾ അനുവദിക്കില്ല: ലംഘിച്ചാൽ നടപടിയെന്ന് കേന്ദ്രം

Janayugom Online

വൻതുക വാങ്ങിയുള്ള വാക്സിനേഷൻ പാക്കേജുകൾ അനുവദിക്കുകയില്ലെന്ന് കേന്ദ്രസർക്കാർ. വാക്സിൻ വിതരണ മാനദണ്ഡം എല്ലാ സ്വകാര്യ ആശുപത്രികളും പാലിക്കണം. അല്ലാത്തവർക്ക് എതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം നിർദേശം നൽകി.
ചില സ്വകാര്യ ആശുപത്രികൾ പഞ്ചനക്ഷത്ര ഹോട്ടലുകളുമായി ചേർന്ന് വാക്സിനേഷൻ പാക്കേജുകൾ നൽകുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ മാർഗരേഖ പുറത്തിറക്കിയത്.
വാക്സിൻ വിതരണ മാനദണ്ഡങ്ങൾ സ്വകാര്യ ആശുപത്രികൾ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അയച്ച കത്തിൽ വ്യക്തമാക്കുന്നു. സർക്കാർ, സ്വകാര്യ കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ മാത്രമേ കുത്തിവെയ്പ് നടത്താൻ പാടുള്ളൂ.
ജോലി ചെയ്യുന്ന സ്ഥലം, വീടിനോട് ചേർന്നുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും കുത്തിവെയ്പ് നടത്താം. വീടിനോട് ചേർന്നുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുമാണ് വാക്സിൻ നൽകേണ്ടതെന്നും കത്തിൽ പറയുന്നു. ആശുപത്രികളുമായി സഹകരിച്ച്‌ ആഡംബര ഹോട്ടലുകള്‍ പ്രഭാത ഭക്ഷണം, ഡിന്നര്‍, കൊവിഡ് വാക്‌സിന്‍ എന്നിവ പാക്കേജായി നല്‍കുമെന്ന പരസ്യങ്ങളായിരുന്നു നേരത്തെ പുറത്തുവന്നിരുന്നത്.

Eng­lish sum­ma­ry; vac­ci­na­tion pack­age is not allowed starhotels

You may also like this video;