Web Desk

October 09, 2021, 1:11 pm

മോദിയുടെ ചിത്രമില്ലാത്ത വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണം; ഹര്‍ജിയില്‍ കേന്ദ്രത്തിന് കേരള ഹൈക്കോടതിയുടെ നോട്ടീസ്

Janayugom Online

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഇല്ലാത്ത കോവിഡ് 19 സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ കേരള ഹൈക്കോടതി വെള്ളിയാഴ്ച കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഇപ്പോഴത്തെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും പ്രധാനമന്ത്രിയുടെ ഫോട്ടോയില്ലാത്ത സര്‍ട്ടിഫിക്കറ്റ് വേണമെന്നും ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ എം.പീറ്ററാണ് ഹരജി നല്‍കിയത്.

ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അഭിപ്രായം അറിയിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു.യു.എസ്, ഇന്തോനേഷ്യ, ഇസ്രാഈല്‍, ജര്‍മ്മനി എന്നിവയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഹര്‍ജിക്കാരന്‍ ഹാജരാക്കി. ആ സര്‍ട്ടിഫിക്കറ്റുകളില്‍ ആവശ്യമായ വിവരങ്ങളല്ലാതെ സര്‍ക്കാരിന്റെ തലവന്മാരുടെ ഫോട്ടോകളില്ലെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.

നിരന്തര യാത്രക്കാരനായ തനിക്ക് സര്‍ട്ടിഫിക്കറ്റ് പല സ്ഥലങ്ങളിലേക്കും കൊണ്ടുപോകേണ്ടതുണ്ടെന്നും പ്രധാനമന്ത്രിയുടെ ഫോട്ടോയ്ക്ക് പ്രത്യേക പ്രയോജനമോ പ്രസക്തിയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
eng­lish summary;Vaccine cer­tifi­cate with­out Mod­i’s pic­ture required; Ker­ala High Court notice to the Cen­ter on the petition
you may also like this video;