29 March 2024, Friday

വാക്​സിൻ കയറ്റുമതി പുനഃസ്ഥാപിക്കും: അഡാർ പൂനാവാല

Janayugom Webdesk
ന്യൂഡൽഹി
September 18, 2021 10:13 pm

വാക്​സിൻ കയറ്റുമതി ഈ വർഷം അവസാനത്തോടെ പുനഃസ്ഥാപിക്കുമെന്ന്​ സിറം ഇൻസ്റ്റിറ്റ്യൂട്ട്​ സിഇഒ അഡാർ പൂനാവാല. രാജ്യത്തിന്റെ വാക്​സിനേഷൻ പ്രവർത്തനങ്ങൾക്ക്​ വേണ്ടിയുള്ള വാക്​സിൻ സ്​റ്റോക്കുണ്ട്​. ഉല്പാദനം വർധിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിനായി താൽക്കാലികമായാണ്​ വാക്​സിൻ കയറ്റുമതിക്ക്​ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്​. മൂന്ന്​ മാസത്തിനുള്ളിൽ നിയന്ത്രണങ്ങൾ നീക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഉടൻ ചെറിയ രീതിയിൽ കയറ്റുമതി പുനഃരാരംഭിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷ. സർക്കാരുമായി ചർച്ച നടത്തിയതിന്​ ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ പ്രതിമാസം 15 കോടി ഡോസ്​ വാക്​സിനാണ്​ സിറം ഇൻസ്റ്റിറ്റ്യൂട്ട്​ ഉല്പാദിപ്പിക്കുന്നത്​. ഇത് ഒക്​ടോബറോടെ​ 20 കോടി ഡോസാക്കി ഉയർത്തുകയാണ്​ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സിറം ഇൻസ്റ്റിറ്റ്യൂട്ട്​ നിർമ്മിക്കുന്ന കോവിഷീൽഡ്​, കോവാക്​സിൻ, സ്​പുട്​നിക്​ തുടങ്ങിയ കോവിഡ്​ വാക്​സിനുകളാണ്​ രാജ്യത്ത്​ ഉപയോഗിക്കുന്നത്​.
eng­lish summary;Vaccine exports to be restored: Adar Poonawala
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.