Web Desk

March 13, 2021, 5:09 pm

മെയ്‌ ഒന്നോടെ 
എല്ലാവർക്കും 
വാക്‌സിൻ:‌ ബൈഡൻ

Janayugom Online

പ്രായപൂർത്തിയായ എല്ലാ അമേരിക്കകാർക്കും മെയ് 1 മുതൽ കോവിഡ് വാക്‌സിൻ ലഭ്യമാകുമെന്ന് പ്രസിഡന്റ്‌ ജോ ബൈഡൻ പറഞ്ഞു.പ്രസിഡണ്ട് പദമേറ്റശേഷം ഇത് ആദ്യമായാണ് ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ്
പ്രഖ്യാപനം.കോവിഡ്‌ സൃഷ്ടിച്ച പ്രതിസന്ധികളിൽനിന്നു കരകയറാന്‍ 1.9 ലക്ഷം കോടി ഡോളറിന്റെ കോവിഡ്‌ സമാശ്വാസ പാക്കേജും പ്രഖ്യാപിച്ചു.

അമേരിക്കൻ സ്വാതന്ത്ര്യദിനമായ ജൂലൈ നാലിന്‌ രാജ്യം കോവിഡിൽനിന്ന്‌ സ്വാതന്ത്ര്യം നേടുമെന്നും ബൈഡൻ പറഞ്ഞു. ഇതുവരെ കോവ‍ി‍ഡ് 527000- അമേരിക്കരുടെ ജീവന്‍ അപഹരിച്ചു. രണ്ട് ലോകയുദ്ധത്തിലും വിയറ്റ്നാം യുദ്ധത്തിലും കൊല്ലപ്പെട്ടവരുടെ ആകെ എണ്ണത്തേക്കാള്‍ കൂടുതലാണിതെന്നും ബൈഡന്‍ പറഞ്ഞു. കോവിഡിന് മഹാമാരിയായി ലോകാരോ​ഗ്യസംഘടന പ്രഖ്യാപിച്ചതിന്റെ വാര്‍ഷിക വേളയിലാണ് ബൈഡന്‍ ജനങ്ങളെ അഭിസംബോധന ചെയ്തത്.
eng­lish summary;Vaccine for all by May 1: Biden
you may also like this video;