കോവിഡ് വാക്സിന് കുത്തിവയ്പ്പുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗരേഖ കൈമാറി.
ഒരു കേന്ദ്രത്തില്‍ ഒരു ദിവസം 100 പേര്‍ക്ക് മാത്രമായിരിക്കണം വാക്സിന്.കുത്തിവെപ്പു കേന്ദ്രങ്ങള്‍ എങ്ങനെ സജ്ജീകരിക്കണമെന്നത് സംബന്ധിച്ചും മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കുത്തിവെപ്പ് കേന്ദ്രത്തിന് മൂന്നുമുറികള്‍ വേണം. ആദ്യമുറി വാക്സിന് സ്വീകരിക്കാന്‍ വരുന്നവര്‍ക്ക് അതിന് മുമ്പ് ഇരിക്കാനുള്ള സ്ഥലമാണ്. സാമൂഹിക അകലം പാലിച്ചായിരിക്കണം ഇവിടെ വരുന്നവര്‍ക്ക് ഇരിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടത്. രണ്ടാമത്തെ മുറിയിലില്‍ കുത്തിവെപ്പ്. ഒരു സമയം ഒരാള്‍ക്ക് മാത്രം കുത്തിവെപ്പ്. ഒരാളെ മാത്രമേ ആ മുറിയിലേക്ക് കടത്തിവിടാന്‍ പാടുള്ളൂ. തുടര്‍ന്ന് വാക്സിന് സ്വീകരിച്ച ആള് മറ്റൊരു മുറിയില്‍ നിരീക്ഷണത്തില്‍ കഴിയുകയും വേണം. അരമണിക്കൂര്‍ ആണ് കേന്ദ്രം നിഷ്കര്‍ഷിക്കുന്ന നിരീക്ഷണ സമയം.
അരമണിക്കൂറിനുളളില്‍ അസ്വാഭാവികതകളോ പാര്‍ശ്വഫലങ്ങളോ ഉണ്ടെങ്കില്‍ അവരെ നേരത്തേ നിശ്ചയിച്ചിട്ടുളള ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി ആശുപത്രികളുടെ പട്ടിക തയ്യാറാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.
English Summary :Vaccine for only 100 people per day at each center: Guidelines passed to states
You May Also Like This Video :