19 April 2024, Friday

Related news

February 10, 2024
February 1, 2024
January 15, 2024
January 8, 2024
December 5, 2023
December 4, 2023
November 18, 2023
November 11, 2023
November 9, 2023
September 29, 2023

ദരിദ്രരാജ്യങ്ങള്‍ക്ക് വാക്സിന്‍: ഇന്ത്യ സഹകരിക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന

Janayugom Webdesk
ന്യൂഡൽഹി
October 20, 2021 8:02 pm

ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ എത്തിക്കുന്നതിനു വേണ്ടിയുള്ള ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പദ്ധതിയിൽ ഇന്ത്യ സഹകരിക്കുന്നില്ലെന്ന് വിമർശനം.
തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന്റെ അംഗീകാരത്തിനായുള്ള മാനദണ്ഡങ്ങളിൽ ഇളവ് നൽകാനാവില്ലെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചതിനു പിന്നാലെയാണ് ഇന്ത്യ വാക്സിൻ വിതരണം വൈകിപ്പിച്ചതെന്നും സൂചനയുണ്ട്. ഇതുസംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കാൻ ആരോഗ്യമന്ത്രാലയം തയാറായില്ല.
രണ്ടാം തരംഗത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച വാക്സിന്‍ കയറ്റുമതി ഏപ്രില്‍ മുതലാണ് ഇന്ത്യ പുനരാരംഭിച്ചത്. ഇതിനുശേഷം അയൽ രാജ്യമായ ബംഗ്ലാദേശ്, ഇറാൻ ഉൾപ്പെടെയുള്ളരാജ്യങ്ങൾക്ക് നാല് ദശലക്ഷം ഡോസ് വാക്സിന്‍ ഇന്ത്യ വിതരണം ചെയ്തു. എന്നാൽ ഒരു ഡോസ് വാക്സിൻ പോലും കോവാക്സ് പദ്ധതിക്ക് നൽകിയില്ലെന്നതാണ് ശ്രദ്ധേയം. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ ഇന്ത്യയുടെ ഈ പ്രതികാര നടപടി ആഫ്രിക്ക ഉൾപ്പെടെയുള്ള ദരിദ്ര രാജ്യങ്ങളുടെ വാക്സിനേഷനിൽ വൻ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്.
ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിനുമായി ബന്ധപ്പെട്ട് വരുന്ന 26ന് നടക്കാനിരിക്കുന്ന ചർച്ചയ്ക്ക് മുന്നോടിയായാണ് വാക്സിൻ അംഗീകാര മാനദണ്ഡങ്ങളിൽ ഇളവു വരുത്താൻ കഴിയില്ലെന്ന് ലോകാരോഗ്യസംഘടന തുറന്നടിച്ചത്. അംഗീകാരം സംബന്ധിച്ച് ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചിരുന്നു.
അതേസമയം വാക്സിന് അംഗീകാരം നല്‍കുന്നതുവരെ കോവാക്സുമായി സഹകരിക്കേണ്ടെന്ന നിലപാടിലാണ് ഇന്ത്യ.
കോവാക്സിലേക്കുള്ള വാക്സിന്‍ വിതരണം ഈ മാസം പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇത് തീര്‍ത്തും നിരാശാജനകമാണെന്ന് ഡബ്ല്യുഎച്ച്ഒ പ്രതിനിധികൾ പറഞ്ഞു.
ഇറാൻ, മ്യാൻമർ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഇന്ത്യ വാക്സിൻ അയച്ചത്. 100 രാജ്യങ്ങൾക്കായി 663 ലക്ഷം ഡോസ് വാക്സിനാണ് ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്തത്. ഇതിൽ, 357 ലക്ഷം ഡോസ് വിറ്റു. 107 ലക്ഷം ഡോസ് സൗജന്യമായി നൽകി. കോവാക്സ് പദ്ധതിയിലേക്ക് 198 ലക്ഷം ഡോസാണ് നൽകിയത്.

 

Eng­lish Sum­ma­ry: Vac­cine for poor coun­tries: WHO says India is not cooperating

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.